Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതമായി ഉറക്കഗുളിക...

അമിതമായി ഉറക്കഗുളിക കഴിച്ചു; അലൻ ഷുഹൈബ്​ അപകടനില തരണംചെയ്തു

text_fields
bookmark_border
Alan Shuhaib
cancel

കാക്കനാട്: അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്ന്​ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അലൻ ഷു​ഹൈബ്​ അപകടനില തരണം ചെയ്തതായി ആ​ശുപത്രി അധികൃതർ വ്യക്തമാക്കി. കാക്കനാട് തെങ്ങോടുള്ള മാതൃസഹോദരിയും നടിയുമായ സജിത മഠത്തിലിന്‍റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന അലൻ ഷുഹൈബിനെ ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ്​​ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച്​ അവശനായ നിലയില്‍ കണ്ടെത്തിയത്​. കാക്കനാട്​ സൺറൈസ് ആശുപത്രിയിലെത്തിച്ച അലൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആത്മഹത്യ ശ്രമമാണ്​ നടന്നതെന്ന്​ ഇൻഫോപാർക്ക് പൊലീസ് വ്യക്തമാക്കി. പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ഷുഹൈബ്​ സുഹൃത്തുക്കൾക്ക്​ അയച്ചുനൽകിയ സന്ദേശത്തിലൂടെയും ആത്മഹത്യ ശ്രമമാണ്​ നടന്നതെന്ന്​ പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

നിയമവിദ്യാർഥിയായ അലന്​ ഇപ്പോൾ വാർഷിക പരീക്ഷ നടക്കുകയാണ്​. അതേസമയം, പന്തീരാങ്കാവ്​ കേസിൽ വിചാരണയും നടന്നുവരുകയാണ്​. ഇത്​ പരീക്ഷയെ ബാധിക്കുന്നതിനാൽ ദിവസങ്ങളായി അസ്വസ്ഥനായിരുന്നെന്ന്​ പറയുന്നു. പരീക്ഷ തീരുംവരെ വിചാരണ മാറ്റി​വെപ്പിക്കാൻ അലൻ ശ്രമിച്ചിരുന്നു.

2019 നവംബർ ഒന്നിനാണ് താഹക്കൊപ്പം അലനെ കോഴിക്കോട് പന്തീരാങ്കാവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തെന്നാരോപിച്ച്​ യു.എ.പി.എ ചുമത്തി അന്വേഷണം എൻ.ഐ.എക്ക്​ കൈമാറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alan shuhaib
News Summary - took too many sleeping pills Alan Shuhaib overcomes the danger
Next Story