Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightഹോ​ട്ട​ൽ മു​റി​യി​ൽ...

ഹോ​ട്ട​ൽ മു​റി​യി​ൽ ഉ​റ​ക്കം വ​രു​ന്നി​ല്ലേ?

text_fields
bookmark_border
sleep
cancel

ഹോ​ട്ട​ൽ മു​റി​യി​ലെ എ​ക്സ്ട്രാ കു​ഷ്യ​നി​ൽ പ​ല​ർ​ക്കും ഒ​രു കു​ഞ്ഞി​നെ​പ്പോ​ലെ ഉ​റ​ങ്ങാ​ൻ ക​ഴി​യു​മെ​ങ്കി​ലും മ​റ്റു ചി​ല​ർ​ക്ക് പ​ല​ത​രം ആ​ശ​ങ്ക​ക​ളും അ​പ​രി​ചി​ത​ത്വ​വും തോ​ന്നാ​റു​ണ്ട്. ചി​ല​ർ​ക്ക് കു​ഷ്യ​നാ​യി​രി​ക്കും പ്ര​ശ്നം, ചി​ല​ർ​ക്ക് വെ​ളി​ച്ചം, ശ​ബ്ദം, സ്ട്രെ​സ്സ് തു​ട​ങ്ങി​യ​വ​യെ​ല്ലാ​ം. ഹോ​ട്ട​ൽ മു​റി​യി​ൽ സു​ഖ​മാ​യി ഉ​റ​ങ്ങാ​ൻ ചി​ല വ​ഴി​ക​ൾ:

  • മു​റി ബു​ക് ചെ​യ്യു​മ്പോ​ൾ​ത​ന്നെ ശ്ര​ദ്ധി​ക്ക​ണം. ഉ​യ​ർ​ന്ന നി​ല​ക​ളാ​ണ് ന​ല്ല​ത്. അ​തി​ൽ​ത​ന്നെ കോ​റി​ഡോ​റി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​ണ് ഉ​ചി​ത​മെ​ന്ന് ട്രാ​വ​ൽ/​ഹോ​സ്പി​റ്റാ​ലി​റ്റി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.
  • വെ​ളി​ച്ച​മ​ണ​ച്ചു​ക​ഴി​ഞ്ഞാ​ലും ചി​ല നി​ഴ​ൽ​വെ​ളി​ച്ച​ങ്ങ​ൾ ജ​ന​ൽ​വ​ഴി​യോ മ​റ്റോ വ​രാം. ചി​ല​പ്പോ​ൾ ഇ​ത് ഒ​ഴി​വാ​ക്കാ​ൻ പ​റ്റി​ല്ല. അ​തു​കൊ​ണ്ട് ഒ​രു സ്ലീ​പ് മാ​സ്ക് കൈ​യി​ൽ ക​രു​ത​ണം.
  • പു​റ​ത്തു​നി​ന്നു​ള്ള ശ​ബ്ദ​മോ ഫാ​നി​ന്റെ​യോ എ.​സി​യു​ടെ​യോ മു​ര​ൾ​ച്ച​യോ വ​ന്നാ​ൽ പെ​ട്ട​തു​ത​ന്നെ. സി​ലി​ക്കോ​ൺ ഇ​യ​ർ പ്ല​ഗു​ക​ൾ ഇ​തി​നു പ​രി​ഹാ​ര​മാ​ണ്.
  • വ​യ​റു നി​റ​ഞ്ഞു​ക​വി​യും രൂ​പ​ത്തി​ൽ ക​ഴി​ച്ചാ​ൽ വീ​ട്ടി​ലാ​യാ​ലും ഹോ​ട്ട​ലി​ലാ​യാ​ലും ഉ​റ​ക്കം പ്ര​ശ്ന​മാ​ണ്. അ​തു​കൊ​ണ്ട് യാ​ത്ര​യി​ൽ ല​ളി​ത ഭ​ക്ഷ​ണ​മാ​ണ് ന​ല്ല​ത്.
  • ന​മു​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത​തോ അ​സ്വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന​തോ ആ​യ മ​ണ​ങ്ങ​ളും പ്ര​ശ്ന​മാ​ണ്. ഹോം​ലി ഫീ​ൽ വ​രു​ത്തു​ന്ന റൂം ​സ്പ്രേ ചി​ല​പ്പോ​ൾ ഉ​പ​കാ​ര​പ്പെ​ടും.
  • ഓ​​രോ​രു​ത്ത​ർ​ക്കും അ​വ​രു​ടേ​താ​യ ത​ല​യി​ണ​ക​ൾ ഉ​ണ്ടാ​കും. കം​ഫ​ർ​ട്ട​ല്ലാ​ത്ത ത​ല​യി​ണ​യാ​ണെ​ങ്കി​ൽ മാ​റ്റി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടാം.
  • താ​പ​നി​ല അ​നു​യോ​ജ്യ നി​ല​യി​ലാ​ക്ക​ണം.
  • കി​ട​ക്കു​ന്ന​തി​ന് മു​മ്പ് ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​ത് ചി​ല​ർ​ക്ക് ഉ​റ​ങ്ങാ​ൻ സ​ഹാ​യ​ക​ര​മാ​ണ്.
  • സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​ന​ൽ​കു​ന്ന വാ​തി​ലും ജ​ന​ലും ​ലോ​ക്കു​ക​ളും ഇ​ല്ലെ​ങ്കി​ൽ ഉ​റ​ക്കം ന​ഷ്ട​മാ​കും.
  • ഫോ​ൺ അ​ക​റ്റി​നി​ർ​ത്തു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SleepLife StyleHotel Room
News Summary - Can't sleep in a hotel room
Next Story