Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2016 11:24 AM GMT Updated On
date_range 30 July 2016 11:24 AM GMTചളിക്കുളമായി പെര്‍വാഡ്-പടിഞ്ഞാര്‍ റോഡ് റോഡാണെന്ന് തിരിച്ചറിയാന്‍ ടാര്‍ ചെയ്ത അടയാളം ബാക്കി
text_fieldsbookmark_border
മൊഗ്രാല്‍: കൊപ്ര ബസാറിനും പെര്വാഡിനും ഇടയിലുള്ള മൊഗ്രാല്‍ പെര്‍വാഡ്-പടിഞ്ഞാര്‍ റോഡ് ചളിക്കുളമായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് നടത്തിയതിന്‍െറ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇതൊരു റോഡാണെന്ന് തിരിച്ചറിയാന്‍ അടയാളമായുള്ളത്. കാലവര്‍ഷം ശക്തമായതോടെ റോഡിലൂടെയുള്ള യാത്ര ദുരിത യാത്രയായി. വന്‍ കുഴികള്‍ രൂപപ്പെട്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. കുഴികളില്‍ ചളിവെള്ളം നിറഞ്ഞതിനാല്‍ കാല്‍നടപോലും ദുസ്സഹമാണ്. പ്രദേശത്തെ നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. റോഡ് കോണ്‍ക്രീറ്റ് ചെയ്തോ ഇന്റര്‍ലോക്ക് പാകിയോ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് മൊഗ്രാല്‍ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് എ.എം. ഷാജഹാന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. അന്‍വര്‍ അധ്യക്ഷത വഹിച്ചു. യു.എ.ഇ കമ്മിറ്റി മുഖ്യ രക്ഷാധികാരി ഹമീദ് സ്പിക് മുഖ്യാതിഥിയായി. ഖാദര്‍ മാസ്റ്റര്‍, ഹാരിസ് ബഗ്ദാദ്, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ് സ്വാഗതവും ട്രഷറര്‍ ബി.കെ. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story