Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:05 AM IST Updated On
date_range 22 Dec 2017 11:05 AM ISTശബരിമല: റെയിൽവേ സ്റ്റേഷനിലെ സ്പെഷൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ് സ്വകാര്യ വാഹനങ്ങൾ
text_fieldsbookmark_border
കോട്ടയം: ശബരിമല സീസണോടനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽനിന്ന് പമ്പ, എരുമേലി എന്നിവിടങ്ങളിലേക്ക് സ്െപഷൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.സി ബസുകളെ തടയാൻ സ്വകാര്യ വാഹനങ്ങളുടെ ആസൂത്രിത നീക്കം. അയ്യപ്പഭക്തരുടെ തിരക്കനുസരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസുകളുടെ സർവിസ് അവതാളത്തിലാക്കിയാണ് സ്വകാര്യ വാഹനങ്ങളുടെ അഴിഞ്ഞാട്ടം. ഇതിനെതിരെ കെ.എസ്.ആർ.ടി.സി അധികൃതർ കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് വെള്ളിയാഴ്ച പരാതി നൽകും. ദീർഘദൂര ട്രെയിനുകളായ ഹിമസാഗർ, ശബരി, കേരള എക്സ്പ്രസ്, െഎലൻഡ്, ചെന്നൈ മെയിൽ, ചൈന്നെ സൂപ്പർ എന്നീ ട്രെയിനുകളിലാണ് അയ്യപ്പഭക്തർ കൂടുതലായും എത്തുന്നത്. ട്രെയിൻ വരുന്ന സമയത്തിന് മുന്നോടിയായി റെയിൽവേ സ്റ്റേഷന് മുന്നിെല പാതയിൽ തിരക്ക് സൃഷ്ടിച്ചാണ് ബസുകൾ തടയുന്നത്. കാർ, മിനി ബസ്, ജീപ്പ് തുടങ്ങിയവ ഇടുങ്ങിയ പാതയിൽ തലങ്ങും വിലങ്ങും ഇട്ടാണ് സഞ്ചാരം മുടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ദിനേന കെ.എസ്.ആർ.ടി.സി മുപ്പതിലധികം സർവിസാണ് നടത്തുന്നത്. സബ് ജയിലിന് മുന്നിൽ ഏറെനേരം കാത്തുകിടന്നേശഷം റബർ ബോർഡ്-റെയിൽവേ സ്റ്റേഷൻ റോഡിലൂടെ സ്റ്റേഷന് മുന്നിലെത്തി ആളെ കയറ്റിയാണ് സർവിസ് നടത്തുന്നത്. ഇടുങ്ങിയ പാതയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കടത്തിവിടാതെ സ്വകാര്യ വാഹനങ്ങൾ കുരുക്ക് സൃഷ്ടിക്കുകയാണ്. ഇതിനൊപ്പം ട്രെയിൻ യാത്രക്കാരുടെ വാഹനം, ഒാേട്ടാ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ പാർക്കിങ്ങും വഴിമുടക്കുന്നു. കൂട്ടത്തോടെയെത്തുന്ന അയ്യഭക്തരിൽനിന്ന് സ്വകാര്യ വാഹനങ്ങൾ അമിതനിരക്ക് ഇൗടാക്കിയാണ് സർവിസ് നടത്തുന്നത്. അതേസമയം, ശബരിമല സീസണിൽ കോട്ടയത്ത് റെക്കോഡ് വരുമാനനേട്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഒരുമാസത്തിനിടെ എരുമേലിയിലേക്കും പമ്പയിലേക്കും മാത്രം 3650 സർവിസ് നടത്തി 1.25 കോടിയാണ് വരുമാനമുണ്ടാക്കിയത്. മുൻ വർഷത്തിൽനിന്ന് 21 ലക്ഷമാണ് അധികമായി ലഭിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ 120 സർവിസ് പമ്പയിലേക്ക് മാത്രം കൂടുതലായി ഒാടി. ശബരിമല സീസൺ ആരംഭിച്ചപ്പോൾ കോട്ടയം ഡിപ്പോക്ക് ലഭിച്ചത് 25 ബസാണ്. പിന്നീട് കിട്ടിയ 16 ബസ് ഉൾപ്പെടെ 41 സർവിസ് നടത്താൻ 81 ജീവനക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story