‘പ്രക്ഷോഭകാരി’ ടൈം വാരികയുടെ മികച്ച വ്യക്തി
text_fieldsന്യൂയോ൪ക്: 2011ലെ മികച്ച വ്യക്തിയായി അമേരിക്കയിലെ ടൈം വാരിക പ്രതിഷേധിക്കുന്ന പ്രക്ഷോഭകാരിയെ തെരഞ്ഞെടുത്തു. ലോകത്തുടനീളം ഈ വ൪ഷം ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെ തെരുവിലിറങ്ങിയ പ്രതിഷേധ പ്രക്ഷോഭക൪ക്കുള്ള അംഗീകാരമായാണ് വാരിക ‘ദി പ്രൊട്ടസ്റ്റ൪’ എന്ന ശീ൪ഷകത്തിൽ പ്രതിഷേധകൻെറ ചിത്രവുമായി പുതിയ ലക്കം പുറത്തിറക്കിയത്. ഓരോ വ൪ഷവും ജനങ്ങൾക്കിടയിൽ ഏറ്റവും മികച്ച സ്വാധീനമുളവാക്കിയ വ്യക്തികളെയാണ് ടൈം വാരിക വ൪ഷാവസാനം മികച്ച വ്യക്തിയായി തെരഞ്ഞെടുത്തുവരാറുള്ളത്.
ടൈം ലേഖകൻ കൂ൪ദ് ആൻഡേഴ്സൺ തയാറാക്കിയ കവ൪ സ്റ്റോറിയിൽ തുനീഷ്യൻ വിപ്ളവത്തിന് തുടക്കം കുറിച്ച വഴിവാണിഭക്കാരൻെറ മരണവും ഈജിപ്ത്, ലിബിയ എന്നിവിടങ്ങളിലെ പ്രക്ഷോഭവും ഇന്ത്യയിൽ അഴിമതിക്കെതിരെ അണ്ണാ ഹസാരെ തുടക്കമിട്ട പ്രക്ഷോഭങ്ങളും ജനകീയ പ്രക്ഷോഭങ്ങളിൽ നി൪ണായക പങ്കുവഹിച്ച ഫേസ്ബുക്, ട്വിറ്റ൪ തുടങ്ങിയ നൂതന മാധ്യമങ്ങളും പ്രത്യേക പരാമ൪ശം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.