നെടുമ്പാശേരിയില്‍ വിമാനയാത്രക്കാര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ്
text_fieldsനെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാ൪ക്ക് സൗജന്യമായി ഇൻറ൪നെറ്റുപയോഗിക്കുന്നതിനുളള സംവിധാനമായി. വൈ ഫൈ സംവിധാനമുളള ലാപ് ടോപ്പോ, മൊബൈൽഫോണോ ഉളളവ൪ക്കാണ് ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കഴിയുക. ഇവരുടെ മൊബൈൽ ഫോണിലേക്കും ലാപ് ടോപ്പിലേക്കും ടെ൪മിനലിനകത്തേക്ക് കടക്കുമ്പോൾ ഇൻറ൪നെറ്റുപയോഗിക്കാൻ കഴിയുന്ന സംവിധാനം ലഭ്യമാകും. ഉപയോഗപ്പെടുത്തുന്നവ൪ അവരുടെ മൊബൈൽ നമ്പ൪ വെളിപ്പെടുത്തണമെന്നുമാത്രം. ആദ്യഘട്ടമായി മൂന്ന് മാസത്തേക്ക് എത്ര സമയം വേണമെങ്കിലും സൗജന്യമായി ഇൻറ൪നെറ്റ് ഉപയോഗപ്പെടുത്താം. പിന്നീട് പത്ത് മിനിറ്റുവരെ സൗജന്യമാക്കിയ ശേഷം പിന്നീടുളള സമയത്തിന് നിശ്ചിത തുക വീതം ഈടാക്കുവാനാണ് പരിഗണിക്കുന്നതെന്ന് വിമാനത്താവള എം.ഡി. വി.ജെ.കുര്യൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.