മുല്ലപ്പെരിയാര്‍; കേന്ദ്രം കേരളത്തിന് വഴങ്ങുന്നു
text_fieldsചെന്നൈ: മുല്ലപ്പെരിയാ൪ ഡാമിന് എന്തെങ്കിലും അപകടം സംഭവിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ ആലോചിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ സമിതിയുടെ കീഴിൽ വിദഗ്ധ സമിതി രൂപീകരിച്ചത് അനവസരത്തിലുള്ളതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. മുല്ലപ്പെരിയാ൪ വിഷയം സുപ്രീം കോടതിയുടേയും കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടേയും പരിഗണനയിലിരിക്കെ വീണ്ടും ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചത് കേരളത്തിന്റെ കുതന്ത്രങ്ങൾക്ക് വഴങ്ങുന്ന നടപടിയായിപ്പോയെന്നും ജയലളിത കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ ജയലളിത പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനയച്ച കത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി തൽക്കാലം ഇടപെടരുതെന്നും സമിതിയെ ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.