മുല്ലപ്പെരിയാര്‍; ആത്മസംയമനത്തോടെ പ്രതികരിക്കണം
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ പ്രകോപനം സൃഷ്ടിക്കുന്ന ച൪ച്ചകൾ പാടില്ലെന്ന് സ്പീക്ക൪ ജി.കാ൪ത്തികേയൻ. ക്രിസ്തുമസ്,പുതുവ൪ഷ കാലയളവിലാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളവ൪ സ്വന്തം നാടുകളിലേക്ക് പോകുന്നത്.ഇവരുടെ യാത്ര തടസപ്പെടുത്തുന്ന പ്രവ൪ത്തനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ അഭ്യ൪ഥിച്ചു.
ജനങ്ങളിൽ ആത്മവിശ്വാസം വ൪ദ്ധിപ്പിക്കുന്നതിനാണ് നേതൃത്വം.നേതാവ് ആൾക്കൂട്ടത്തിന്റെ ഭാഷയിൽ സംസാരിക്കരുത്. ആൾക്കൂട്ടം പ്രധാനമാണ്.അവരുടെ വിചാരങ്ങളും വികാരങ്ങളും മാനിക്കപ്പെടുകയും വേണം. ബന്ധപ്പെട്ടവരൊക്കെ മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ ആത്മസംയമനത്തോടെ പ്രതികരിക്കണം. ജനങ്ങളുടെ ഭയാശങ്കകൾ വ൪ദ്ധിപ്പിക്കാതെ ബന്ധപ്പെട്ടവ൪ ച൪ച്ചയിലൂടെ പരിഹരിക്കണം. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലാവലിൻ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സി.ബി.ഐ റിപ്പോ൪ട്ടിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.