കണ്‍മണിയുടെ രക്ഷക്ക് മൊബൈല്‍ ഒഴിവാക്കൂ......
text_fieldsഗ൪ഭിണികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് എല്ലാവ൪ക്കും അറിയാം. എന്നാൽ മൊബൈൽ ഫോണിന്റെഉപയോഗം കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് പുതിയ പഠനം. സെൽ ഫോണുകളിൽ നിന്നുണ്ടാവുന്ന റേഡിയേഷൻ ഗ൪ഭസ്ഥ ശിശുവിന്റെതലച്ചോറിനെ ബാധിക്കുമെന്നും ഇത് കുട്ടി ഹൈപ്പ൪ ആക്ടീവാകാൻ കാരണമാകുന്നുവെന്നുമാണ് പഠനത്തിലുള്ളത്. യാലെ സ്കുൾ ഓഫ് മെഡിസിനിലെ ഗവേഷക൪ എലികളിൽ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം തെളിയിച്ചത്.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പ൪ ആക്ടിവിറ്റി. ഇത്തരം കുട്ടികൾ സദാ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കും . എന്നാൽ ഒരിടത്ത് ഒതുങ്ങിയിരുന്നോ മറ്റോ ഒന്നും ചെയ്യാൻ അവ൪ക്ക് കഴിയുകയുമില്ല. പഠനത്തിലും മറ്റും ഇത്തരം കുട്ടികൾ വളരെ പിറകിലായിരിക്കും.
ഒരു കുരുന്ന് ജീവൻ തളി൪ക്കുന്നത് മുതൽ അവന് വേണ്ടി ഒരുങ്ങാൻ തുടങ്ങും അമ്മയുടെ മനസ്സും ശരീരവും. അവന്റെആരോഗ്യത്തിനും ആയുസ്സിനുമായി എന്തും ചെയ്യാനൊരുക്കമായിരിക്കും അമ്മ. പറഞ്ഞിട്ടെന്താ ചെവിയിൽ നിന്ന് മൊബൈൽ മാറ്റിയ നേരമുണ്ടാവില്ല അവ൪ക്ക്. അൽപ നേരത്തെ സന്തോഷമാണ് മൊബൈൽ നമുക്ക് സമ്മാനിക്കുന്നത്. ഈ സന്തോഷത്തിന് പകരമായി ഒരു പക്ഷേ ജീവിതകാലം മുഴുവൻ നാം സങ്കടപ്പെടേണ്ടി വന്നേക്കാം. എന്ത് വേണമെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.