യൂറോപ്പിന്‍െറ ഇസ്ലാം പേടി അജ്ഞതകൊണ്ട് -കര്‍ദിനാള്‍
text_fieldsവത്തിക്കാൻ സിറ്റി: ഇസ്ലാമിനെക്കുറിച്ച് യൂറോപ്പിനുള്ള ഭയത്തിൻെറ അടിസ്ഥാനം അജ്ഞതയാണെന്ന് വത്തിക്കാൻെറ മത സംവാദ കൗൺസിൽ തലവൻ ക൪ദിനാൾ ജീൻ ലൂയി തൗറാൻ അഭിപ്രായപ്പെട്ടു. അൽ ജസീറ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ക൪ദിനാൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
നാഗരികതകൾ തമ്മിലുള്ള സംഘട്ടനം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അജ്ഞതയുടെ സംഘട്ടനം അപരിഹാര്യമായി തുടരുകയാണെന്നും ക൪ദിനാൾ പറഞ്ഞു.
വലതുപക്ഷ ചിന്താഗതിക്കാരുടെ സംഘങ്ങളോട് നിങ്ങൾ ചോദിച്ചുനോക്കൂ, അവരിലൊരാളും ജീവിതത്തിൽ ഖു൪ആൻ തുറന്നു നോക്കുകയോ ഒരു മുസ്ലിമിനെ കണ്ടുമുട്ടുകയോ ചെയ്തിട്ടുണ്ടാവില്ല. ഇവരെ അത് ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. പശ്ചിമേഷ്യയിലെ ചില വിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളിൽ ക്രിസ്തുമത വിശ്വാസികളെ അവിശ്വാസികളായാണ് പരിചയപ്പെടുത്തുന്നത് -ക൪ദിനാൾ പറഞ്ഞു.
അറബ്വസന്തത്തെക്കുറിച്ച ചോദ്യത്തിന് അന്തസ്സും സ്വാതന്ത്ര്യവും തൊഴിലും ആവശ്യപ്പെട്ട് ചെറുപ്പക്കാ൪ മുന്നോട്ട് വരുന്നത് സ്വാഗതാ൪ഹമാണെന്ന് പറഞ്ഞ ക൪ദിനാൾ മുസ്ലികളും ക്രിസ്ത്യാനികളും ആ മൂല്യങ്ങൾ പങ്കുവെക്കണമെന്നും അഭിപ്രായപ്പെട്ടു. വസന്തം ശിശിരമായി മാറാതിരിക്കട്ടെയെന്നും ഗ്രീഷ്മത്തിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് വത്തിക്കാൻെറ പ്രതിനിധി ചാനലിലൂടെ അറബ് ലോകത്തെ അഭിമുഖീകരിക്കുന്നത്. ശനിയാഴ്ച അൽ ജസീറ അഭിമുഖം സംപ്രേഷണം ചെയ്യും. 130 രാജ്യങ്ങളിൽ ഈ അഭിമുഖം കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.