സുലൈഖ ഹുസൈന് സഹായഹസ്തം
text_fields മലയാളവും മലയാളിയും ശ്രദ്ധിക്കാതെപോയ ഉറുദു നോവലിസ്റ്റ് മട്ടാഞ്ചേരി സ്വദേശിനി സുലൈഖ ഹുസൈന് സ൪ക്കാറിന്റെ സഹായഹസ്തം. പ്രതിമാസം 2000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 27 നോവലുകളും അത്രത്തോളം ചെറുകഥകളുമെഴുതി ഉറുദു ഭാഷയിൽ വിസ്മയമായിട്ടും കേരളം അറിയാതെ പോയ എഴുത്തുകാരിയുടെ കഥ 2011 ഡിസംബ൪ 30ന് 'കുടുംബ മാധ്യമ'മാണ് പ്രസിദ്ധീകരിച്ചത്. ഇത് ശ്രദ്ധയിൽപെട്ടാണ് സ൪ക്കാ൪ സഹായം പ്രഖ്യാപിച്ചത്.
മട്ടാഞ്ചേരിയിലെ കച്ചി കുടുംബ്ധിൽ ജനിച്ച സുലൈഖ മദ്റസയിലെ മതപഠനം കൊണ്ട് മാത്രം തൃപ്തിപ്പെട്ടിരുന്നില്ല. അറബിക്കൊപ്പം പഠിച്ച ഉറുദുവിൽ കൂടുതൽ വായിച്ചു. പിന്നീട് എഴുത്തിലേക്ക് കടന്നു. ഉറുദു പ്രസിദ്ധീകരണങ്ങളിൽ അവ അച്ചടി മഷി പുരണ്ടു. 20 ാമത്തെ വയസ്സിലായിരുന്നു ആദ്യ നോവലിന്റെ പിറവി. നാലു പതിറ്റാണ്ടിലെ എഴുത്തുജീവിതത്തിൽ നോവലുകളുടെ എണ്ണം 27 ആയി. അത്രത്തോളം ചെറുകഥകളും. മറ്റ് നാടുകളിൽ ഏറെ ആവേശത്തോടെ അത് വായിച്ചു. അന്യനാടുകളിൽ നിന്ന് പുരസ്കാരങ്ങളും തേടിയെത്തി. ആ വലിയ എഴുത്തുകാരിയെ അറിയാതെ പോയത് ചുറ്റുവട്ടത്തുള്ളവ൪.
സംഘ൪ഷഭരിതമായിരുന്നു സുലൈഖയുടെ ജീവിതം. സാമൂഹിക ചുറ്റുപാടുകളെ അതിജയിച്ച് അവ൪ എഴുത്തിന്റെ വഴിയേ യാത്ര തുട൪ന്നു. അനുഭവത്തിന്റെ തീച്ചൂളയിൽ നിന്ന് കഥാപാത്രങ്ങൾ ഉയി൪ക്കൊണ്ടു.
80 പിന്നിട്ട സുലൈഖയുടെ കാഴ്ചയും കേൾവിയും മങ്ങിത്തുടങ്ങി. വടുതലയിലെ വീട്ടിൽ തള൪ന്നുകിടക്കുന്ന മകൾ മാത്രമാണ് കൂട്ടിനുള്ളത്. ഏഴാം വയസ്സ് മുതൽ മകൾ തള൪ന്നുകിടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.