ആദിവാസികള്‍ വീണ്ടും സമരമുഖത്ത്
text_fieldsമാനന്തവാടി/പുൽപള്ളി: ഇടക്കാലത്തിന് ശേഷം ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വീണ്ടും സി.പി.എമ്മിൻെറ ഭൂസമരം. ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എ.കെ.എസ് മൂന്നാംഘട്ട സമരം തുടങ്ങിയത്.
ആദ്യഘട്ടമായി തിങ്കളാഴ്ച പൂതാടി പഞ്ചായത്തിലെ ചീയമ്പത്തും വെള്ളമുണ്ടക്കടുത്ത തൊണ്ട൪നാട്ടും വനഭൂമികൈയേറി കുടിലുകൾകെട്ടി. രണ്ടിടത്തുമായി 200ഓളം ആദിവാസികുടുംബങ്ങൾ സമരത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച മുതൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം.
ചീയമ്പത്ത് 28 ഹെക്ട൪ തേക്ക് പ്ളാൻേറഷനിലാണ് സമരം ആരംഭിച്ചത്. തൊണ്ട൪നാട് പഞ്ചായത്തിലെ വഞ്ഞോട് തുമ്പശേരി കുന്നിലെ 40 ഏക്കറോളം നിക്ഷിപ്ത വനഭൂമി കൈയേറി. തിങ്കളാഴ്ച രാവിലെയോടെയാണ് കുടിൽ കെട്ടാൻ തുടങ്ങിയത്. വെള്ളമുണ്ട, കാഞ്ഞിരങ്ങാട്, പനമരം, തൊണ്ട൪നാട്, വില്ലേജുകളിലെ ആദിവാസികൾ പങ്കെടുത്തു. ആദിവാസികൾക്ക് ഭൂമി വാങ്ങാൻ മുൻ എൽ.ഡി.എഫ് സ൪ക്കാ൪ 50 കോടി രൂപ ജില്ലാ ഭരണകൂടത്തിന് കൈമാറിയെങ്കിലും ഭൂമി നൽകാൻ നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നതെന്ന് എ.കെ.എസ് നേതാക്കൾ പറഞ്ഞു.
അതേസമയം, സമരക്കാരെ ബലമായി ഒഴിപ്പിക്കേണ്ടെന്ന നിലപാടിലാണ് അധികൃത൪. റവന്യു-വനം വകുപ്പുകൾ നൽകുന്ന റിപ്പോ൪ട്ടുകൾക്ക് അനുസരിച്ചാണ് തുട൪നടപടികൾ.
ചീയമ്പത്ത് സമരം സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും തൊണ്ട൪നാട്ട് മുൻ എം.എൽ.എ കെ.സി. കുഞ്ഞിരാമനും ഉദ്ഘാടനം ചെയ്തു. എ.കെ.എസ് നേതാക്കളായ സീതാ ബാലൻ, ഇ.എ. ശങ്കരൻ, വാസുദേവൻ, മുൻ എം.എൽ.എ പി. കൃഷ്ണപസാദ്, സി.പി.എം നേതാക്കളായ പി.എസ്. ജനാ൪ദനൻ, കെ.എൻ. സുബ്രഹ്മണ്യൻ എന്നിവ൪ നേതൃത്വംനൽകി. ഉച്ചയോടെ സബ് കലക്ട൪ എസ്. ഹരികിഷോ൪, ബത്തേരി തഹസിൽദാ൪ കെ.കെ. വിജയൻ, ചെതലയം റെയ്ഞ്ച് ഓഫിസ൪ ബി. രാധാകൃഷ്ണലാൽ എന്നിവരെത്തി പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാ൪ വഴങ്ങിയില്ല. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. രാത്രി വൈകിയും സമരക്കാ൪ വനഭൂമിയിൽ കഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.