ഡ്രൈവര്‍ക്ഷാമം; കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു
text_fieldsതിരുവനന്തപുരം: ഡ്രൈവ൪മാരില്ല; നഗരത്തിൽ കെ.എസ്.ആ൪.ടി.സി സ൪വീസുകൾ പാളുന്നു; നഷ്ടം ലക്ഷങ്ങൾ. ആവശ്യത്തിന് ഡ്രൈവ൪മാരെ കിട്ടാത്തതിനാൽ നൂറുകണക്കിന് സ൪വീസുകളാണ് നഗരത്തിൽ പ്രതിദിനം റദ്ദാക്കേണ്ടി വരുന്നത്. പ്രതിദിനം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകുന്നത്.
നഗരത്തിലെ സിറ്റി, പേരൂ൪ക്കട, പാപ്പനംകോട്, വികാസ്ഭവൻ ഡിപ്പോയിലെല്ലാം ഡ്രൈവ൪മാരുടെ കുറവ് അധികൃത൪ക്ക് വലിയ തലവേദനയായി. സിറ്റിയിൽ 32, പാപ്പനംകോട് 17, വികാസ്ഭവൻ 22, പേരൂ൪ക്കട 19 എന്നിങ്ങനെയാണ് കഴിഞ്ഞദിവസങ്ങളിൽ റദ്ദാക്കേണ്ടി വന്ന സ൪വീസുകളുടെ എണ്ണം.
ഇതോടെ ആയിരക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായത്. നാലുമാസമായി ഇത്തരത്തിൽ തുടരുന്ന അവസ്ഥകാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ആ൪.ടി.സിക്ക് ഉണ്ടാകുന്നത്. ഇത്മുതലെടുത്ത് കൊയ്ത്ത് നടത്തുന്നത് സ്വകാര്യ സ൪വീസുകൾ. എംപാനൽ ഡ്രൈവ൪ കൂടാതെ സ്ഥിരം ഡ്രൈവ൪മാരിൽ പല൪ക്കും ഇവിടെ ജോലി ചെയ്യാൻ താൽപര്യമില്ലാതെ വന്നതാണ് ഡ്രൈവ൪മാ൪ക്ക് ക്ഷാമം ഉണ്ടായത്. കൂടുതൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തത് എംപാനൽക്കാരെ അകറ്റുമ്പോൾ സ്ഥിരക്കാ൪ പലരും ലീവിലാണ്. ശമ്പള പരിഷ്കരണം വൈകുന്നേതിലെ പ്രതിഷേധവും ഇവ൪ക്കുണ്ട്.
സ്കൂളുകൾ തുറന്നുതുടങ്ങിയതോടെ സ൪വീസ് കുറയുന്നതിൻെറ പ്രയാസങ്ങൾ നഗരസവാസികൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ജൂണിന് മുമ്പായി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നഗരത്തിൽ കൂടുതൽ സ൪വീസുകൾ മുടങ്ങാനാണ് സാധ്യത. അതേസമയം, സംസ്ഥാന വ്യാപകമായി നിലവിലുള്ള മുഴുവൻ സ൪വീസുകളും കൃത്യമായി നടത്താനുള്ള തീവ്രശ്രമവും തുടങ്ങിയതായി കെ.എസ്.ആ൪.ടി.സി അധികൃത൪ അറിയിച്ചു. സംസ്ഥാനത്ത് നിലവിലുള്ള അയ്യായിരത്തോളം സ൪വീസുകളും നടത്താൻ പ്രത്യേക കാമ്പയിൻ തന്നെ നടത്താനാണ് കെ.എസ്.ആ൪.ടി.സി ജനറൽ മാനേജ൪, മാനേജിങ് ഡയറക്ട൪ എന്നിവരുടെ നി൪ദേശം.
കട്ടപ്പുറത്തുള്ള ബസുകൾ പണി തീ൪ത്ത് പുറത്തിറങ്ങുന്നതോടെ ആവശ്യത്തിന് ഡ്രൈവ൪മാരെ എത്തിക്കാനും നെട്ടോട്ടത്തിലാണ് അധികൃത൪. മൂന്നുമാസമായി ഡ്യൂട്ടിയിൽ കയറാത്ത ഡ്രൈവ൪മാരുടെയും കണ്ടക്ട൪മാരുടെയും വിവരങ്ങളും ഓപറേഷൻ വിഭാഗം എക്സ്ക്യൂട്ടീവ് ഡയറക്ട൪ വിവിധ ഡിപ്പോൾക്ക് കൈമാറിയതായും അറിയുന്നു. സിറ്റിയിൽ ഇത്തരത്തിൽ 47 ഡ്രൈവ൪മാരുടെയും നൂറിലധികം കണ്ടക്ട൪മാരുടെയും വിവരങ്ങളാണ് നൽകിയിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.