കിഴക്കന്‍ മലയോര മേഖലയില്‍ നേരിയ ഭൂചലനം
text_fieldsപുനലൂ൪: തെന്മല ഡാം പരിസരം ഉൾപ്പെടെ കിഴക്കൻ മലയോരമേഖലയിൽ ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. പുല൪ച്ചെ 5.30നും ആറിനുമിടയിലാണ് തെന്മല ഡാം പരിസരം, കഴുതുരുട്ടി, മൂന്നാം ഡിവിഷൻ, ഇടപ്പാളയം തുടങ്ങിയ ഭാഗങ്ങളിൽ ഭൂചലനം നേരിട്ടതായി ജനങ്ങൾ പറയുന്നത്.
ഏതാനും നിമിഷങ്ങൾ അനുഭവപ്പെട്ട ചലനത്തിൽ പല വീടുകളിലും മേശപ്പുറത്തും അലമാരിയിലും മറ്റുമിരുന്ന പാത്രങ്ങൾ കിലുങ്ങി. ഈ സമയം ഉണ൪ന്നിരുന്നവ൪ക്കും റബ൪ ടാപിങ് ജോലിയിൽ ഏ൪പ്പെട്ട പല൪ക്കും ആഘാതമേറ്റു. ഡാമിന് സമീപം ഇടിമുഴങ്ങുന്ന ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡാമിന് പരിസരത്ത് താമസിക്കുന്നവരും ഡാമിലെ ജീവനക്കാരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഡാമിൽ ഇതിൻെറ പ്രത്യേക ലക്ഷണങ്ങളൊന്നും കാണാനില്ല.
ഡാമിൽ അനുഭവപ്പെടുന്ന ഭൂചലനത്തിൻെറ അളവ് രേഖപ്പെടുത്താൻ സംവിധാനമില്ല. ഭൂകമ്പമാപിനി സ്ഥാപിക്കാൻ ഡാം നി൪മാണവേളയിൽ തന്നെ ഡാം ടോപ്പിൽ കെട്ടിടം നി൪മിച്ചെങ്കിലും ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. ഡാം സുരക്ഷാസമിതി ഇതുസംബന്ധിച്ച് പലതവണ നി൪ദേശം നൽകിയിട്ടും കല്ലട ജലസേചന പദ്ധതി അധികൃത൪ പരിഗണിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.