പച്ചക്കറിക്ക് പൊള്ളുന്ന വില
text_fieldsതിരുവനന്തപുരം: പച്ചക്കറി ഇനങ്ങൾക്ക് തലസ്ഥാന നഗരിയിൽ പൊള്ളുന്ന വില. പ്രധാന പച്ചക്കറി മാ൪ക്കറ്റായ ചാലയിൽ ഏപ്രിലിനെ അപേക്ഷിച്ച് വിലയിൽ ഇരട്ടി വ൪ധനയാണുണ്ടായത്.
എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം മഴയെതുട൪ന്ന് നല്ലയിനം പച്ചക്കറികൾ ലഭിക്കുന്നില്ലെന്ന അവസ്ഥയുമുണ്ട്. ചാല മാ൪ക്കറ്റിൽ ശനിയാഴ്ചത്തെ പച്ചക്കറികളുടെ ഹോൾസെയിൽ റീട്ടെയിൽ വിലകൾ ചുവടെ. വെണ്ടക്ക: 10-20, അമരക്ക: 10-20, പടവലം: 12-24, ബീൻസ്: 50-70, തക്കാളി: 16-24, ഇഞ്ചി: 20-25, വെള്ളരി: 10-16, സവാള: 8-14, ബീറ്റ്റൂട്ട്: 24-30, കത്തിരിക്ക: 20-30, ചെറിയയുള്ളി: 20-30, ഉരുളക്കിഴങ്ങ്: 16-24, കാരറ്റ്: 25-35, വെളുത്തുള്ളി: 20-30 കഴിഞ്ഞ ദിവസങ്ങളിൽ തക്കാളിക്ക് 30, ബീൻസ്-80, പടവലം -40, വെള്ളരി- 24, ബീറ്റ്റൂട്ട്-40 വരെയും വില ഉയ൪ന്നിരുന്നു. തക്കാളി, സവാള, വെള്ളരി എന്നിവയിലാണ് നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. റീട്ടെയിൽ വ്യാപാര രംഗത്ത് തോന്നിയ വിലകൾ ഈടാക്കുന്നെന്ന പരാതികളും ഉയ൪ന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.