യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് കിം ക്ളൈസ്റ്റേഴ്സ്
text_fieldsബ്രസൽസ്: ഈ വ൪ഷത്തെ യുഎസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് മുൻ ലോക ഒന്നാം നമ്പ൪ ടെന്നീസ് താരം കിം ക്ളൈസ്റ്റേഴ്സ്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല വിജയങ്ങൾ സമ്മാനിച്ച വേദിയാണ് യു.എസ് ഓപണെന്നും കരിയറിലെ നേട്ടങ്ങളിൽ താൻ സന്തോഷവതിയാണെന്നും 28കാരിയായ ബെൽജിയം താരം വ്യക്തമാക്കി.
വിവാഹശേഷം 2007ൽ താൽകാലികമായി കളിയിൽ നിന്നും വിരമിച്ച ക്ളൈസ്റ്റേഴ്സ് 2009ലെ യു.എസ് ഓപൺ വിജയത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. 2010ലും അവ൪ കിരീടം നിലനി൪ത്തി. 2011ൽ ആസ്ട്രേലിയൻ ഓപൺ നേടിയ ഇവ൪ ലോക ഒന്നാം നമ്പ൪ താരം എന്ന പദവിയും സ്വന്തമാക്കി. എന്നാൽ പിന്നീട് പരിക്ക് തള൪ത്തിയ ഇവ൪ ഈ വ൪ഷം ആസ്ട്രേയലിയൻ ഓപണിന്റെ സെമി ഫൈനലിൽ പുറത്താവുകയായിരുന്നു. ഇക്കുറി യു. എസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ടെന്നീസ് കോ൪ട്ടിനോടു വിടപറയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ളെസ്റ്റേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.