കുവൈത്തില്‍ മനുഷ്യാവകാശ ലംഘനം തുടരുന്നതായി അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാ൪ഹിക തൊഴിലാളികൾക്കെതിരെ പീഡനം തുടരുന്നതായി ആംനസ്റ്റി ഇൻറ൪നാഷണലിൻെറ വെളിപ്പെടുത്തലിന് പിന്നാലെ അമേരിക്കൻ വിദേശകാര്യ മന്ത്രാലയവും സമാനമായ റിപ്പോ൪ട്ട് പുറത്തുവിട്ടു. സ൪ക്കാറും ബന്ധപ്പെട്ട വിഭാഗങ്ങളും വിവിധ നടപടികൾ കൈകൊള്ളുന്നുവെങ്കിലും രാജ്യത്ത് വിവിധ മേഖലകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആവ൪ത്തിച്ചുകൊണ്ടിരിക്കുന്നതായി അമേരിക്കൻ വിദേശകാര്യ വകുപ്പിൻേറതായാണ് പുതിയ വെളിപ്പെടുത്തൽ.
ലോകത്തിൻെറ വിവിധ രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ വകുപ്പ് തയാറാക്കിയ റിപ്പോ൪ട്ട് കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറനാണ് മാധ്യമപ്രവ൪ത്തകരോട് വിശദീകരിച്ചത്.ഏറെ വിവാദങ്ങൾക്കും രാജ്യം കരിമ്പട്ടികയിൽ ഉൾപ്പെടുന്നതിനും കാരണമായ മനുഷ്യക്കച്ചവടം രാജ്യത്ത് നി൪ബാധം തുട൪ന്നുകൊണ്ടിരിക്കുന്നതായാണ് റിപ്പോ൪ട്ടിലുള്ളത്.
ഹനിക്കപ്പെടുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നിനും പീഡങ്ങൾക്കെതിരെ ശബ്ദിക്കുന്നതിനും വിദേശി തൊഴിലാളികൾക്ക് അനുമതിയില്ലാത്ത സാഹചര്യംതന്നെയാണുള്ളത്. വിദേശി സമൂഹത്തിന് പൊതുവിലും ഗാ൪ഹിക തൊഴിലാളികൾക്ക് പ്രത്യേകിച്ചും സംഘടിച്ച് അഭിപ്രായ പ്രകടനം നടത്താനുള്ള അവകാശം ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല.
ഇക്കാര്യത്തിൽ രാജ്യത്തെ ബിദൂനി വിഭാഗത്തിൻെറയും സ്വദേശി വിഭാഗത്തിൻെറ തന്നെയും സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ലെന്നും റിപ്പോ൪ട്ട് എടുത്ത് കാട്ടുന്നു. മോശം സാഹചര്യമാണ് രാജ്യത്തെ തടവുകാ൪ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിചാരണ കൂടാതെ നീണ്ടനാളുകൾ തടവിൽ കഴിയേണ്ടിവരുന്നവ൪ രാജ്യത്തുണ്ട്.
സ്ത്രീ സമൂഹത്തിനെതിയുള്ള വിവേചനം പലമേഖലകളിലും നിലവിലുണ്ട്. സമത്വം നേടിയെടുക്കാനുള്ള അവരുടെ പോരാട്ടങ്ങൾ പലമേഖലകളിലും വിജയം കണ്ടിട്ടില്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു. സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളെ കുറിച്ചും റിപ്പോ൪ട്ടിൽ പരാമ൪ശമുണ്ട്. രാജ്യത്തെ മാധ്യമ രംഗങ്ങളിൽ പ്രവ൪ത്തിക്കുന്നവ൪ക്ക് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് വിലക്കുള്ളതായും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.