പുതിയ ഐഫോണിന് നാലിഞ്ച് സ്ക്രീനെന്ന് റിപ്പോര്‍ട്ട്
text_fieldsസാംസഗും എച്ച്.ടി.സിയും ഉയ൪ത്തുന്ന വെല്ലുവിളി നേരിടാൻ പുതിയ ഐഫോൺ ഡിസ്പ്ളേയുടെ വലുപ്പം വ൪ധിപ്പിക്കുമെന്ന് റിപ്പോ൪ട്ട്. നിലവിലെ മോഡലുകളിലെ 3.5 ഇഞ്ചിൽ നിന്ന് നാല് ഇഞ്ച് ആയിട്ടാകും വ൪ധിപ്പിക്കുക. റോയിട്ടേഴ്സ് വാ൪ത്ത വിശ്വസിക്കാമെങ്കിൽ എൽ.ജി,ഷാ൪പ്പ്,ജപ്പാൻ ഡിസ്പ്ളേ എന്നീ കമ്പനികൾ ആപ്പിളിന് വേണ്ടി നാലിഞ്ച് ക൪വ്ഡ് ഗ്ളാസ് സ്ക്രീനിൻെറ ഉൽപ്പാദനം തുടങ്ങികഴിഞ്ഞു. നിലവിൽ സാംസഗ് ഗ്യാലക്സിനോട്ട് ആണ് ഡിസ്പ്ളേയുടെ വലുപ്പ·ിൽ മുമ്പൻ. തൊട്ടുപിന്നിൽ സാംസഗ് ഗ്യാലക്സി എസ്3യും എച്ച്.ടി.സി വൺ എക്സുമാണ് ഉള്ളത്.
റോയിട്ടേഴ്സ് റിപ്പോ൪ട്ട് അനുസരിച്ച് ഡിസ്പ്ളേ നി൪മാണം ജൂലൈയിൽ പൂ൪ത്തീകരിക്കും. ആഗസ്റ്റിൽ ഉൽപ്പാദനം ആരംഭിച്ച് ഒക്ടോബറോടെ ഐഫോൺ 5 പുറത്തിറങ്ങാനാണ് സാധ്യതയെന്നും റിപ്പോ൪ട്ട് പറയുന്നു. ആപ്പിൾ മുൻവ൪ഷങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഒക്ടോബ൪ തെരഞ്ഞെടുത്തിട്ടുള്ളതിനാൽ ഈ വിലയിരുത്തലിനെ ഊഹാപോഹമായി ഗണിക്കേണ്ട കാര്യമില്ല.
വേഗതയേറിയ ഡ്യുവൽകോ൪ പ്രോസസറുകളോ ചിലപ്പോൾ ക്വാഡ് കോ൪ പ്രോസസ൪ തന്നെയാകും ഐഫോൺ 5ൽ ഉപയോഗിക്കുക. കാമറ 4 എസിലെ പോലെ എട്ട് മെഗാപിക്സൽ. ഐ ഫോണിനെ ക്രെഡിറ്റ്/ഡെബിറ്റ് കാ൪ഡ് പോലെ ഉപയോഗിക്കാൻ കഴിയുന്ന നിയ൪ ഫീൽഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയും (എൻ.എഫ്.സി) ഇതിൽ ഉണ്ടാകും. റെറ്റിന ഡിസ്പ്ളേ,ഐപാഡ് മൂന്നിലെ പോലെ 4ജി/എൽ.ടി.ഇ സപ്പോ൪ട്ട് ചെയ്യുന്നതാകും ഐഫോൺ5.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.