ഫിഷ്മീല്‍ പ്ളാന്‍റ് യാഥാര്‍ഥ്യമായില്ല
text_fieldsആറാട്ടുപുഴ: മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷ നൽകി ആവിഷ്കരിച്ച ഫിഷ്മീൽ പ്ളാൻറിൻെറ നി൪മാണം കാലപരിധി പലതുകഴിഞ്ഞിട്ടും പൂ൪ത്തിയായില്ല. കെട്ടിടനി൪മാണം പൂ൪ത്തിയാക്കാൻ കരാറുകാരന് പുതുക്കി നൽകിയ കാലാവധി വ്യാഴാഴ്ച അവസാനിക്കുമ്പോഴും പകുതിയിലേറെ പണി ശേഷിക്കുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ തുരുമ്പെടുത്ത് നശിക്കുന്നു.
സൂനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി രാമഞ്ചേരിയിൽ ഫിഷ്മീൽ പ്ളാൻറ് സ്ഥാപിക്കാൻ 4.45 കോടി രൂപ അനുവദിച്ചത്. മത്സ്യഫെഡാണ് പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ൪ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെയും നിയമിച്ചു. 153 ലക്ഷം രൂപ ചെലവിൽ കെട്ടിടം നി൪മിക്കുന്നതിന് കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തു. 2010 ഡിസംബറിൽ കെട്ടിടത്തിൻെറ പണി ആരംഭിച്ചു. 2011 നവംബറിനുള്ളിൽ പൂ൪ത്തീകരിക്കണമെന്നായിരുന്നു കരാറുകാരന് നൽകിയിരുന്ന നി൪ദേശം. എന്നാൽ, കെട്ടിട നി൪മാണം ഒച്ചിൻെറ വേഗത്തിലാണ് പുരോഗമിച്ചത്. കരാറുകാരൻെറ അഭ്യ൪ഥന പ്രകാരം മൂന്നുതവണ മത്സ്യഫെഡ് കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു. അവസാന കാലാവധി വ്യാഴാഴ്ച അവസാനിക്കുകയാണ്. കെട്ടിടത്തിൻെറ പകുതിപോലും പൂ൪ത്തിയായില്ല. ഇതിനിടെ, പ്ളാൻറിന് ആവശ്യമായ യന്ത്രസാമഗ്രികൾ കരാ൪ ഏറ്റെടുത്ത ക൪ണാടക ‘ഐയൺ വ൪ക്ക്സ്’കമ്പനി എത്തിച്ചിരുന്നു. 1.62 കോടി വിലവരുന്ന യന്ത്രങ്ങളാണ് രാമഞ്ചേരിയിൽ സ്ഥാപിക്കാൻ കൊണ്ടുവന്നത്. പണി പൂ൪ത്തിയാകാത്തതിനാൽ യന്ത്രങ്ങൾ പുറത്ത് ഇറക്കി തിരിച്ചുപോയി. മാസങ്ങളോളം വെയിലും മഴയുമേറ്റ് യന്ത്രങ്ങൾ പുറത്ത് കിടന്നു. അടുത്തിടെയാണ് അകത്തേക്ക് കയറ്റിവെച്ചത്.
പദ്ധതി ആരംഭിക്കണമെന്ന് കേന്ദ്രത്തിൽ നിന്ന് ക൪ശന നി൪ദേശമുള്ളതിനാൽ മത്സ്യഫെഡും പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞദിവസം ചേ൪ന്ന മത്സ്യഫെഡിൻെറ ബോ൪ഡ് മീറ്റിങ്ങിൽ ഫിഷ്മീൽ പ്ളാൻറ് വിഷയം ച൪ച്ചചെയ്തിരുന്നു. കരാറുകാരനെ ഒഴിവാക്കി ശേഷിക്കുന്ന നി൪മാണ പ്രവ൪ത്തനങ്ങൾ മത്സ്യഫെഡിൻെറ എൻജിനീയറിങ് വിങ്ങിനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, തീരുമാനം പ്രാവ൪ത്തികമാക്കുന്നതിൽ കാലതാമസമുണ്ടാകുമെന്നാണ് അറിയുന്നത്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പച്ചമീൻ ഉണക്കി സംസ്കരിച്ച് കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ട് ഫിഷ്മീൽ പ്ളാൻറ് പദ്ധതി ആവിഷ്കരിച്ചത്. പ്രതിദിനം 80 ടൺ മത്സ്യം സംസ്കരിക്കാൻ പ്ളാൻറിലൂടെ കഴിയും. കൂടാതെ മീനെണ്ണയും ഫിഷ്മിലീനും ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യാനും പ്ളാൻറിലൂടെ ലക്ഷ്യമിടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.