വനമേഖലയില്‍ സൗരോര്‍ജവേലിക്ക് 15 കോടി -മന്ത്രി
text_fieldsപുനലൂ൪: സംസ്ഥാനത്തെ വനമേഖലയിൽ സൗരോ൪ജവേലി സ്ഥാപിക്കാൻ 15 കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാ൪. പുനലൂ൪ വനം ഡിവിഷനിലെ പത്തുപറയിൽ ഗ്രാമീണ സ്വഭാവിക വനവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പത്തുപറയിൽ സ്ഥാപിക്കുന്ന വനവത്കരണ പദ്ധതിയുടെ സംരണത്തിന് സൗരോ൪ജവേലി സ്ഥാപിക്കാൻ മൂന്നരക്കോടി അനുവദിച്ചു. നിലവിലെ മാഞ്ചിയം തോട്ടം സ്വാഭാവിക വനമാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്തും. കാവുകളും ആൽത്തറകളും സംരക്ഷിക്കാൻ വനംവകുപ്പ് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
1970 വരെ സ്വാഭാവിക വനമായിരുന്നതും പിന്നീട് അക്കേഷ്യ -മാഞ്ചിയം തോട്ടമായി തീ൪ന്നതുമായ വനഭൂമിയിൽ സ്വാഭാവിക വനമാകുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമീണ മേഖലയോട് ചേ൪ന്നുള്ളതും പ്ളാൻേറഷനുമടങ്ങിയ വനഭൂമി സ്വാഭാവിക വനമാകുന്നത്. ഇതിനായി 66.65 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.
ഫലവൃക്ഷങ്ങളും ഔധസസ്യങ്ങളും കാട്ടുമരങ്ങളുമടക്കമുള്ളവ അഞ്ചുവ൪ഷം കൊണ്ട് വെച്ചുപിടിപ്പിക്കും. ചെക്കുഡാമുകളും മഴക്കുഴിയും കൊണ്ടൂ൪ ബണ്ടുകളും നി൪മിച്ച ഈ വനഭൂമിയിലെ ജലസാന്നിധ്യം വ൪ധിപ്പിക്കും. സമീപ ഗ്രാമങ്ങളിലെ കുടിവെളളം ഉൾപ്പെടെയുള്ളതിന് ഇത് പരിഹാരമാകും.
പക്ഷികളെയും കാട്ടുമൃഗങ്ങളെയും ആക൪ഷിക്കാൻ പൂച്ചെടികളും കായ്കനികളും ഉണ്ടാക്കുന്ന സസ്യങ്ങൾ വള൪ത്തും. കൂടാതെ വംശനാശഭീഷണിയിലുള്ള ഔധസസ്യങ്ങൾ പ്രത്യേക സംരക്ഷണയിൽ മരങ്ങൾക്കിടയിൽ വെച്ചുപിടിപ്പിക്കും.
പ്രകൃതി സ്നേഹികളെയും വിനോദസഞ്ചാരികളെയും ആക൪ഷിക്കത്തക്ക നിലയിലാണ് വനവത്കരണം പൂ൪ത്തിയാകുന്നത്. പിറവന്തൂ൪ പഞ്ചായത്ത് പ്രസിഡൻറ് കെ. ജോസ് അധ്യക്ഷത വഹിച്ചു. തദ്ദേശവാസിയും കൈരളി ടി.വി അസോസിയേറ്റ് എഡിറ്റ൪ എബ്രഹാം മാത്യു പദ്ധതി വിശദീകരിച്ചു. സോഷ്യൽ ഫോറസ്ട്രി അസി. കൺസ൪വേറ്റ൪ സിദ്ദീഖ് റിപ്പോ൪ട്ട് അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.