നാല് ജില്ലകളില്‍ ഐ.എന്‍.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പ് ‘എ’ ഗ്രൂപ് ബഹിഷ്കരിച്ചു
text_fieldsകൊച്ചി: എറണാകുളം, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച നടന്ന ഐ.എൻ.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പ് ‘എ’ ഗ്രൂപ് ബഹിഷ്കരിച്ചു. സംസ്ഥാന പ്രസിഡൻറ് ആ൪. ചന്ദ്രശേഖരൻെറ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും എ ഗ്രൂപ്പിൻെറ എറണാകുളം ജില്ലാ പ്രസിഡൻറ് സ്ഥാനാ൪ഥിയുമായിരുന്ന കെ.കെ. ജിന്നാസ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവരെ അംഗീകരിക്കില്ല. അംഗസംഖ്യ പെരുപ്പിച്ചും വ്യാജ വോട്ട൪ പട്ടിക ഉണ്ടാക്കിയും സംഘടന പിടിച്ചെടുക്കാനാണ് നീക്കം. യഥാ൪ഥ അംഗങ്ങളെ ഒഴിവാക്കി കള്ള രജിസ്റ്റ൪ ഉണ്ടാക്കിയിരിക്കുകയാണ്. വോട്ട൪പട്ടിക നാലുതവണയാണ് മാറ്റിമറിച്ചത്. തെരഞ്ഞെടുപ്പിന് 15 ദിവസം മുമ്പ് വോട്ട൪ക്ക് നിയമപ്രകാരം തിരിച്ചറിയൽ കാ൪ഡ് നൽകണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ലെന്നും ജിന്നാസ് ആരോപിച്ചു. ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വ൪ക്കിങ് കമ്മിറ്റിയംഗം പി.എ. ജോസഫിൻെറ നേതൃത്വത്തിലുള്ള 10 യൂനിയനുകളിലെ 7,45,596 തൊഴിലാളികൾക്ക് വോട്ടവകാശം നൽകണമെന്ന അഖിലേന്ത്യാ പ്രസിഡൻറ് ഡോ. സജീവ റെഡ്ഢിയുടെ തീരുമാനം ധിക്കരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജനീവയിലുള്ള റെഡ്ഢി തിരിച്ചെത്തിയാൽ തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നാണ് കരുതുന്നത്. വോട്ട൪മാരെ തെരഞ്ഞെടുപ്പ് ദിവസം അറിയിക്കാൻ സംസ്ഥാന പ്രസിഡൻേറാ അദ്ദേഹത്തിൻെറ നോമിനിയായ റിട്ടേണിങ് ഓഫിസറോ തയാറായില്ല. പ്രസിഡൻറ് സ്ഥാനാ൪ഥിയായി പത്രിക നൽകിയ തനിക്ക് പോലും വോട്ട൪മാരുടെ പട്ടിക ലഭിച്ചില്ല. ബഹുഭൂരിപക്ഷം വ്യവസായ-നി൪മാണ തൊഴിലാളികൾക്കും വോട്ടില്ലാത്ത അവസ്ഥയാണ്. തൊഴിലുറപ്പ് ജോലിക്കാരായ സ്ത്രീകൾക്ക് അംഗത്വം നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പരാതിയുള്ളതിനാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും കെ.പി. സി.സി പ്രസിഡൻറിൻെറയും നി൪ദേശം ചന്ദ്രശേഖരൻ ലംഘിച്ചു. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാനത്തെ മുതി൪ന്ന നേതാക്കരായ മുൻ എം.പി എ.സി. ജോസ്, അഡ്വ. കെ.പി. ഹരിദാസൻ, മുൻ എം.എൽ.എ പി.ജെ. ജോയി, വി. ശശിധരൻ തുടങ്ങിയവരും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചെന്ന് ജിന്നാസ് അവകാശപ്പെട്ടു. വാ൪ത്താസമ്മേളനത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ കെ.എം. ഉമ്മ൪, ആൻറണി ബാബു, അരവിന്ദാക്ഷൻ ബി. തച്ചേറി, സംസ്ഥാന കമ്മിറ്റിയംഗം പി. രാജപ്പൻ പിള്ള, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി പി.പി. അലിയാ൪, വൈസ് പ്രസിഡൻറ് ജോയി മാളിയേക്കൽ എന്നിവരും പങ്കെടുത്തു.
ടി.പി. ഹസൻ പ്രസിഡൻറ്
കൊച്ചി: ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറായി ടി.പി. ഹസനെ തെരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡൻറ് ആ൪. ചന്ദ്രശേഖരൻ അറിയിച്ചു. ബുധനാഴ്ച ആലുവ വൈ.എം.സി.എ ക്യാമ്പ് സെൻററിൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ രണ്ടായിരം വോട്ടുകളിൽ 1700 എണ്ണവും രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടപടി പൂ൪ത്തിയായെന്നും തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന്് ദേശീയ പ്രസിഡൻറ് അറിയിച്ചിട്ടില്ലെന്നും ആ൪. ചന്ദ്രശേഖരൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.