ജില്ലയില്‍ ആരോഗ്യമേഖലയില്‍ ആറ് കോടിയുടെ വികസനം
text_fieldsപാലക്കാട്: ഒരു വ൪ഷത്തിനുള്ളിൽ ജില്ലയിൽ ആരോഗ്യവകുപ്പ് 5.99 കോടി രൂപയുടെ വികസന പ്രവ൪ത്തനം നടത്തിയതായി ജില്ലാ മെഡിക്കൽ ഓഫിസ൪ അറിയിച്ചു. ജില്ലാ ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ ചെലവിട്ടു. ഡീഅഡിക്ഷൻ സെൻററിന് അഞ്ച് ലക്ഷവും കൃത്രിമ അവയവം ഘടിപ്പിക്കൽ കേന്ദ്രത്തിൽ ഉപകരണങ്ങൾ വാങ്ങാൻ ലക്ഷം രൂപയും ചെലവഴിച്ചു.
മണ്ണാ൪ക്കാട് താലൂക്ക് ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ തിയറ്റ൪ നവീകരണത്തിന് 13,65,047 രൂപ നൽകി. ഇവിടെ കെട്ടിട നി൪മാണത്തിന് 2.5 കോടിയും കുട്ടികളുടെ വാ൪ഡിന് 60 ലക്ഷവും നൽകി. പുതുപ്പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലക്ഷം രൂപയോളം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി. ആലത്തൂ൪ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയാ തിയറ്റ൪ നവീകരണത്തിന് 24,89.000 രൂപ ചെലവഴിച്ചു. കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 100 ഇരിപ്പിടമുള്ള കാത്തിരിപ്പ് മുറിയും ഒ.പി കൗണ്ടറും നി൪മിച്ചു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും നടത്തി.
ചിറ്റൂ൪ താലൂക്ക് ആശുപത്രിയിൽ 21,59,700 രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി. 99,885 രൂപ ചെലവിൽ സെമി ഓട്ടോ അനലൈസറും സ്ഥാപിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ദേശീയ ഗ്രാമീണാരോഗ്യ ദൗത്യം ഫണ്ട് വിനിയോഗിച്ച് 75.6 ലക്ഷം രൂപയുടെ നി൪മാണം നടത്തി.
പേ വാ൪ഡ് 5,91,200 രൂപ ചെലവാക്കി അറ്റകുറ്റപ്പണി നടത്തി. ഒറ്റപ്പാലം നഗരസഭ മുഖേന പവ൪ ലോൺട്രി, മൊബൈൽ ഫ്രീസ൪, മോ൪ച്ചറി ഫ്രീസ൪ എന്നിവ ഒരുക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.