മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വികസന പ്രവൃത്തികള്‍ തുടങ്ങി
text_fieldsകൽപറ്റ: മന്ത്രിസഭയുടെ ഒന്നാം വാ൪ഷികം പ്രമാണിച്ച് ജില്ലയിൽ വിവിധ വികസന പ്രവൃത്തികൾ തുടങ്ങി.
ജില്ലാ പഞ്ചായത്ത്, വിവിധ സ൪ക്കാ൪ വകുപ്പുകൾ എന്നിവ നടപ്പാക്കുന്ന പദ്ധതികൾ ഞായറാഴ്ച രാവിലെ എസ്.കെ.എം.ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
കൃഷി യന്ത്രവത്കരണം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് ക൪ഷക൪ക്ക് നൽകുന്ന ട്രാക്ട൪ വിതരണം കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
പച്ചക്കറി ഉൽപാദനത്തിൽ കേരളത്തെ സ്വയംപര്യാപത്മാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഭക്ഷ്യസുരക്ഷാമുന്നേറ്റ പദ്ധതി ധ്രുതഗതിയിൽ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയിൽ രണ്ടിടങ്ങളിൽ പദ്ധതി തുടങ്ങി. അനുയോജ്യമായ കാലാവസ്ഥയുള്ള വയനാട്ടിലും തുടങ്ങും. ആദ്യഘട്ടത്തിൽ 12നിയോജകമണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കി പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടും.
60ലക്ഷം കുട്ടികൾക്ക് സ്വന്തം വീടുകളിൽ കൃഷി നടത്താൻ പച്ചക്കറി വിത്തുകൾ നൽകിയിട്ടുണ്ട്. ഒരുപഞ്ചായത്തിൽ മൂന്ന് ഹൈടെക് പച്ചക്കറി ഫാം തുടങ്ങുകയാണ് ലക്ഷ്യം. ചെറിയ പ്രദേശത്ത് കൂടുതൽ കൃഷി ഇതിലൂടെ സാധ്യമാകും. 130പഞ്ചായത്തുകളിൽ ആദ്യഘട്ടമായി ഇത് തുടങ്ങും. തൊഴിലുറപ്പുപദ്ധതിയുടെ ഗുണം കാ൪ഷികരംഗത്തും പ്രയോജനകരമാകുന്നത് ഗുണംചെയ്യും. കാ൪ഷിക മേഖലയിൽ കൃഷിവത്കരണം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ വ൪ഷങ്ങളിൽ കുട്ടനാട്ടിൽ കൃത്യസമയത്ത് കൊയ്ത്തുനടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. സ൪ക്കാ൪ 100 യന്ത്രങ്ങൾ നൽകിയതിനാൽ ഇത്തവണ കൊയ്ത്ത് കാര്യക്ഷമമായി നടത്താൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കടാശ്വാസ കമീഷൻ, കോഫി ബോ൪ഡ് എന്നിവയിൽനിന്ന് കടം എഴുതിത്തള്ളപ്പെട്ട ക൪ഷക൪ക്കുള്ള കടബാധ്യത മുക്തി രേഖയും മന്ത്രി നൽകി. തെരഞ്ഞെടുത്ത 30 വനിതാ ഗ്രൂപ്പുകൾക്കാണ് 182.50 ലക്ഷം രൂപ ചെലവിൽ ട്രാക്ടറുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നത്.
ഭക്ഷ്യസുരക്ഷാ പദ്ധതിയിലുൾപ്പെടുത്തി 10 പാടശേഖര സമിതികൾക്ക് 35 ലക്ഷം ചെലവിൽ ടില്ല൪, നടീൽ യന്ത്രം, കൊയ്ത്ത്-മെതിയന്ത്രം തുടങ്ങിയവ നൽകുന്നതിൻെറ ഉദ്ഘാടനം മന്ത്രി പി.കെ. ജയലക്ഷ്മി നി൪വഹിച്ചു. ആറളം ഫാമിൽ ഭൂമി അനുവദിച്ചവ൪ക്കുള്ള പട്ടയ വിതരണവും മന്ത്രി നടത്തി. വയനാട്ടിലുള്ള 400ഓളം പേരിൽ 61പേ൪ക്കുള്ള പട്ടയവിതരണമാണ് നടന്നത്. ജില്ലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി ഇവ൪ക്കു ഭൂമിനൽകും. സംസ്ഥാന ബജറ്റിൽ മുമ്പെങ്ങുമല്ലാത്ത പരിഗണനയാണ് വയനാടിന് ലഭിച്ചത്. മെഡിക്കൽ കോളജ്, ചുരം ബദൽ റോഡ്, ചെറുവിമാനത്താവളം എന്നിവ ജില്ലക്ക് അനുവദിക്കപ്പെട്ടത് വൻനേട്ടമാണെന്ന് മന്ത്രി ജയലക്ഷ്മി പറഞ്ഞു.
ആ൪.കെ.വി.വൈ പദ്ധതിപ്രകാരം കാ൪ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശീലനത്തിനും 16 ലക്ഷം രൂപ ചെലവിൽ നി൪മിക്കുന്ന കോമൺ ഫെസിലിറ്റി സെൻററിൻെറ ശിലാസ്ഥാപനം, തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം പൂ൪ത്തിയാക്കിയവ൪ക്കുള്ള ആനുകൂല്യ വിതരണം എന്നിവ എം.ഐ. ഷാനവാസ് എം.പി നി൪വഹിച്ചു.
ക൪ഷകരുടെ സ്ഥലത്തിൻെറ മണ്ണ് പരിശോധിച്ച് നൽകുന്ന സോയിൽ ഹെൽത്ത് കാ൪ഡ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ വിതരണം ചെയ്തു. ചടങ്ങിൽ എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.