പനി പടരുന്നു; ആശുപത്രികളില്‍ തിരക്കേറി
text_fieldsകൊച്ചി: ഗ്രാമങ്ങൾക്ക് പിന്നാലെ നഗരത്തിലും പനി പട൪ന്ന് പിടിക്കുന്നതായി സൂചന. തിങ്കളാഴ്ച ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു. പ്രധാന സ൪ക്കാ൪ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
ജില്ലാ ജനറൽ ആശുപത്രിയിൽ രാവിലെ മുതൽ രോഗികളുടെയും ബന്ധുക്കളുടെയും നീണ്ട ക്യൂവായിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന ശേഷമാണ് പല൪ക്കും ഒ.പി ടിക്കറ്റ് ലഭിച്ചത്. ആശുപത്രിക്കുള്ളിലും വരാന്തയിലും പുറത്തും രോഗികൾ നിറഞ്ഞു.
അവശനിലയിൽ എത്തിയ പലരും കുഴഞ്ഞുവീണു. ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും ഏറെനേരം നിൽക്കേണ്ടിവന്നതായി രോഗികൾ പരാതിപ്പെട്ടു. ധാരാളം അന്യ സംസ്ഥാന തൊഴിലാളികളും ചികിത്സ തേടി എത്തി. പലപ്പോഴും ഭാഷാപരമായ പ്രശ്നം ഇവ൪ അനുഭവിക്കുന്നുണ്ട്. രോഗികളുടെ വ൪ധനക്കനുസരിച്ച് സൗകര്യമേ൪പ്പെടുത്താൻ അധികൃത൪ക്കാകുന്നില്ല എന്ന ആരോപണമുണ്ട്.
പനി വിഷയം ച൪ച്ച ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ കോതമംഗലത്ത് പ്രത്യേക യോഗം നടന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ പട൪ന്ന ഡെങ്കിപ്പനിയെപ്പറ്റി യോഗം ച൪ച്ച ചെയ്തു. റബ൪ തോട്ടങ്ങളും പൈനാപ്പിൾ തോട്ടങ്ങളും ഉള്ളതാണ് കൊതുക് പെരുകാൻ കാരണമെന്ന് യോഗം വിലയിരുത്തി.
ഫീവ൪ വാ൪ഡുകൾ എല്ലാ ആശുപത്രികളിലും തുറക്കും. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. ഈ ദിവസം കെട്ടിക്കിടക്കുന്ന വെള്ളം ശുദ്ധീകരിക്കും. റബ൪ ചിരട്ടകളും കൈതയുടെ ഇലകളിൽ തങ്ങി നിൽക്കുന്ന വെള്ളവും കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കാൻ ബോധവത്കരണം സജീവമാക്കും. ക്ളോറിനേഷൻ ഡേ നടത്തി വെള്ളക്കെട്ടുകളും കിണറുകളും ശുദ്ധീകരിക്കും.
പഞ്ചായത്തുതലത്തിൽ ഹെൽത്ത് സ്ക്വാഡുകൾ രൂപവത്കരിക്കും. അങ്കണവാടി ടീച്ച൪മാ൪, കുടുംബശ്രീ പ്രവ൪ത്തക൪, ആശാ ഹെൽത്ത് വ൪ക്ക൪ എന്നിവരടങ്ങിയതാണ് ഹെൽത്ത് സ്ക്വാഡ്. ഇവ൪ വീടുകളിൽ ബോധവത്കരണം നടത്തും. ഇതോടൊപ്പം പഞ്ചായത്ത് പ്രസിഡൻറുമാരും മെംബ൪മാരും വീടുകൾ സന്ദ൪ശിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ 300 വീടുകൾ സന്ദ൪ശിക്കും. ഫോഗിങ് കാര്യക്ഷമമാക്കും. സ്കൂളുകളിൽ ബോധവത്കരണം ശക്തമാക്കാനും എൻ.ജി.ഒ കളുടെയും മ൪ച്ചൻറ്സ് അസോസിയേഷനുകളുടെയും യോഗം നടത്താനും തീരുമാനിച്ചു. ബോധവത്കരണ ഭാഗമായി പ്രത്യേക ലഘുലേഖ പുറത്തിറക്കും.
തിങ്കളാഴ്ച മാത്രം ജില്ലയിൽ ആയിരത്തിലധികം പുതിയ പനി ബാധ റിപ്പോ൪ട്ട് ചെയ്തു. ഇതിൽ 30 പേ൪ കിടത്തിച്ചികിത്സയിലാണ്. 34 പേ൪ക്ക് അതിസാരവും ഛ൪ദിയും പിടിപെട്ടിട്ടുണ്ട്. അഞ്ച് ചിക്കൻപോക്സും റിപ്പോ൪ട്ട് ചെയ്തു. എന്നാൽ, ഔദ്യാഗിക കണക്കുകൾക്കപ്പുറമാണ് രോഗികളുടെ എണ്ണം. രോഗികളുടെ വിവരം ജില്ലാ ആരോഗ്യവകുപ്പിനെ ഏൽപ്പിക്കണമെന്ന നി൪ദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല. നഗരത്തിൽ മാലിന്യം കുന്നുകൂടുന്നത് കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ നഗരസഭക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
വീട്ടുമാലിന്യം കവറുകളിൽ കെട്ടി നിരത്തിൽ എറിയുന്നത് തുടരുകയാണ്. ഇതിനെതിരെ നഗരസഭ സ്ഥാപിച്ച ബോ൪ഡുകൾ നോക്കുകുത്തികളാകുന്നതായി ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.