പകര്‍ച്ചപ്പനി പ്രതിരോധം തകൃതി; മാലിന്യം ഒഴിയാതെ അടൂര്‍
text_fieldsഅടൂ൪: ഡെങ്കിപ്പനിയും വൈറൽ രോഗങ്ങളും പട൪ന്നു പിടിക്കുമ്പോൾ അടൂ൪ നഗരത്തിലും പരിസരഗ്രാമങ്ങളിലും മാലിന്യവും വിസ൪ജ്ജ്യവസ്തുക്കളും തള്ളുന്നത് പതിവാകുന്നു.
രണ്ട് കിലോമീറ്റ൪ ദൈ൪ഘ്യമുള്ള അടൂരിലെ ബൈപാസാണ് മാലിന്യം തള്ളുന്നതിന് സാമൂഹിക വിരുദ്ധ൪ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. കോഴിക്കടകളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾക്ക് പുറമെ കക്കൂസ് മാലിന്യങ്ങളും രാത്രിയിൽ തള്ളുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് ആലപ്പുഴ, മാവേലിക്കര, പന്തളം ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യം മിത്രപുരത്ത് തള്ളിയതിനുശേഷം കടന്ന ടാങ്ക൪ ലോറി നാട്ടുകാ൪ തടഞ്ഞ് പൊലീസിലേൽപ്പിച്ചിരുന്നു.
കക്കൂസ് ടാങ്ക് വൃത്തിയാക്കുന്ന സംഘത്തിൻേറതായിരുന്നു വാഹനം. അന്യസംസ്ഥാന ജോലിക്കാരാണ് മാലിന്യം ശേഖരിക്കുന്നതും തള്ളുന്നതും. നടത്തിപ്പുകാ൪ മലയാളികളും.
കായംകുളം-പുനലൂ൪, അടൂ൪-ശാസ്താംകോട്ട സംസ്ഥാന പാതകളിലും ഏഴംകുളം-കൈപ്പട്ടൂ൪, തട്ട-കൈപ്പട്ടൂ൪ പാതകളിലും കല്ലട ജലസേചനപദ്ധതി കനാലുകളിലും കനാൽ പാതകളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.
അനധികൃത അറവുശാലകളാണ് നഗര-ഗ്രാമങ്ങളിൽ പ്രവ൪ത്തിക്കുന്നതിൽ ഏറെയും. ഇവയുടെ പ്രവ൪ത്തനം തടയാൻ അധികൃത൪ നടപടി സ്വീകരിക്കാറില്ളെന്ന് ആക്ഷേപം ഉണ്ട്.
മാലിന്യസംസ്കരണം ഇല്ലാത്ത കോഴിക്കടകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയ൪മാൻ ഉമ്മൻ തോമസ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
നഗരമധ്യത്തിലെ നടപ്പാതകളിലും മാലിന്യങ്ങളുടെ നീണ്ട നിര കാണാം.പലപ്പോഴും മാലിന്യം ഇവിടെയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ആ൪.ടി.സി ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, അടൂ൪ യു.പി.എസിനു മുൻവശം എന്നിവിടങ്ങളിലും മാലിന്യം കൂടിക്കിടന്ന് ദു൪ഗന്ധം വമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.