അരക്കോടിയുടെ വായ്പാ തട്ടിപ്പ് : എസ്.ബി.ടി ഉന്നതര്‍ക്കും പങ്കെന്ന് പൊലീസ്
text_fieldsമൂന്നാ൪: വ്യാജ രേഖകൾ ഹാജരാക്കി മൂന്നാ൪ എസ്.ബി.ടി ശാഖയിൽ നിന്ന് തമിഴ്നാട് സ്വദേശി 50 ലക്ഷം രൂപ വായ്പയെടുത്ത് ബാങ്കിനെ കബളിപ്പിച്ച സംഭവത്തിൽ ബാങ്ക് ഉന്നത ഉദ്യോഗസ്ഥ൪ക്കും പങ്കെന്ന് പൊലീസ്.
2006 ലാണ് തമിഴ്നാട് തേനി സ്വദേശി ശങ്കര അയ്യ൪ ഒന്നരയേക്ക൪ സ്ഥലത്തിൻെറ പ്രമാണങ്ങൾ മൂന്നാ൪ എസ്.ബി.ടി ബ്രാഞ്ചിൽ ഹാജരാക്കി 50 ലക്ഷം രൂപ വായ്പയെടുത്തത്. ബാങ്കിൽ നൽകിയ രേഖയിൽ ചൂണ്ടിക്കാണിച്ച സ്ഥലത്തിന് മാ൪ക്കറ്റിൽ ഒരു കോടി വിലയുള്ളതായും സൂചിപ്പിച്ചിരുന്നു. തിരിച്ചടവ് കാലാവധി കഴിഞ്ഞിട്ടും വായ്പാ തുക തിരികെ അടക്കാതെ വന്നതിനെ തുട൪ന്ന് ബാങ്ക് നോട്ടീസ് നൽകി. എന്നാൽ, പലിശയടക്കാനോ വായ്പ പൂ൪ണമായി തിരിച്ചടക്കാനോ ഇയാൾ തയാറായില്ല. പിന്നീട് ബാങ്ക് ജപ്തി നടപടിയുമായി നീങ്ങി. എന്നാൽ, തേനിയിലത്തെിയ ബാങ്ക് അധികൃത൪ ശങ്കര അയ്യ൪ ബാങ്കിൽ നൽകിയ സ്ഥലം സംബന്ധിച്ച രേഖകൾ വ്യാജമാണെന്ന് കണ്ടത്തെി.
തേനി ദേശീയ പാതയോട് ചേ൪ന്ന സ്ഥലമാണെന്നാണ് ഇയാൾ ബാങ്ക് അധികൃതരെ ധരിപ്പിച്ചിരുന്നത്. എന്നാൽ, ഇയാൾ സമ൪പ്പിച്ച രേഖകളിലുള്ള സ്ഥലം പാടശേഖരമാണെന്ന് തിരിച്ചറിഞ്ഞു. തുട൪ന്ന് അധികൃത൪ മൂന്നാ൪ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുട൪ന്നുള്ള അന്വേഷണത്തിലാണ് വായ്പ നൽകിയതിൽ ബാങ്ക് ഹെഡ് ഓഫിസിലെ ചില ഉയ൪ന്ന ഉദ്യോഗസ്ഥരുടെ പങ്ക് ബോധ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
2006 ൽ വായ്പക്കായി ബാങ്കിനെ സമീപിച്ച ശങ്കര അയ്യ൪ക്ക് അന്നത്തെ മാനേജ൪ വായ്പ നിരസിച്ചിരുന്നു. 10 ലക്ഷം രൂപക്ക് മുകളിലുള്ള വായ്പകൾ ഹെഡ് ഓഫിസിൻെറ അനുവാദത്തോടെ മാത്രമേ നൽകാനാകൂയെന്ന് മാനേജ൪ അറിയിക്കുകയും ചെയ്തു. തുട൪ന്ന് ഹെഡ് ഓഫിസിലെ ഉയ൪ന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാൾ വായ്പ തരപ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം.
ബാങ്കിൻെറ മുൻ എ.ജി.എം, വാല്യൂവേറ്റ൪ എന്നിവരുടെ നി൪ദേശപ്രകാരമാണ് ബ്രാഞ്ച് മാനേജ൪ വായ്പ നൽകിയത്. തേനിയിൽ രജിസ്റ്റ൪ ചെയ്ത രേഖകളും ശങ്കര അയ്യ൪ ഹാജരാക്കിയിരുന്നു. എന്നാൽ, ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ സ്ഥലത്തത്തെി ആവശ്യമായ അന്വേഷണം നടത്താതെയാണ് വായ്പ അനുവദിച്ചത്.
സംഭവത്തിൽ നേരത്തേ രണ്ടുപേരെ തമിഴ്നാട് പൊലീസിൻെറ സഹായത്തോടെ മൂന്നാ൪ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശങ്കര അയ്യ൪ ഇപ്പോഴും ഒളിവിലാണ്. ബാങ്കിൻെറ ഹെഡ് ഓഫിസിലെ ഉയ൪ന്ന ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.