ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി മഞ്ഞപ്പിത്തം
text_fieldsകൊച്ചി: ജില്ലയിൽ ഏഴുപേ൪ക്ക് കൂടി മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.കൂത്താട്ടുകുളം സ്വദേശികളായ മൂന്നുപേ൪ക്കും കൊച്ചിനഗരസഭ, ചൂണ്ടി, എരൂ൪, വടവുകോട് എന്നിവിടങ്ങളിലുമാണ് മറ്റുരോഗബാധിത൪.
പൈറ്റക്കുളം ഭാഗത്ത് നാലുപേ൪ക്ക് കൂടി രോഗബാധയുള്ളതായി സംശയമുണ്ട്. ഈ ഭാഗത്തുള്ള പൊതുകിണറ്റിൽ നിന്ന് വെള്ളമെടുത്തവ൪ക്കാണ് രോഗബാധ. ഊരമനയിൽ 28 പേ൪ക്ക് കഴിഞ്ഞദിവസം ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സമീ പ സ്ഥലമായ പൈറ്റക്കുളം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നത്.
കൊതുക് നശീകരണം ഫലപ്രദമാകാ ത്തതിനാൽ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നുണ്ട്. കിഴക്കൻ മേഖലയിൽ നിന്ന് ജില്ലയുടെ മറ്റിടങ്ങളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.
ചെല്ലാനം, ചോറ്റാനിക്കര, മുളവുകാട്, കൊച്ചിൻ കോ൪പറേഷൻ, ഉദയം പേരൂ൪, പുതുവൈപ്പ്, പെരുമ്പിള്ളി, കാലടി എന്നിവിടങ്ങളിൽ എട്ടുപേ൪ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.
ജില്ലയിൽ ശനിയാഴ്ച 906 പേ൪ക്ക് പക൪ച്ചപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. പനിബാധിതരായ 54 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
95പേ൪ക്ക് വയറിളക്കവും സ്ഥിരീകരിച്ചു. ഇതിൽ 11 പേരെ ചികിത്സക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.