റോഡുവിളയിലും ചെറിയവെളിനല്ലൂരിലും മോഷണം; 38 പവന്‍ കവര്‍ന്നു
text_fieldsഓയൂ൪: വെളിനല്ലൂ൪ ഗ്രാമപഞ്ചായത്തിലെ റോഡുവിളയിലും ചെറിയവെളിനല്ലൂരിലും മോഷണം. 38പവൻ സ്വ൪ണാഭരണങ്ങൾ അപഹരിച്ചു.
റോഡുവിള ജങ്ഷന് സമീപത്തെ ഷംനാ മൻസിലിൽ ജലാലുദ്ദീൻെറ വീട്ടിൽനിന്ന് 30 പവനും ചെറിയവെളിനല്ലൂ൪ ഷെമീ൪ മൻസിലിൽ സൈനുദ്ദീൻെറ വീട്ടിൽനിന്ന് എട്ട് പവനുമാണ് കവ൪ന്നത്.
റോഡുവിളയിൽ മൂന്ന് വീടുകളിൽ മോഷണശ്രമവും നടന്നു. ചെറിയവെളിനല്ലൂരിൽ വെള്ളിയാഴ്ച രാത്രിയും രണ്ട് കിലോമീറ്റ൪ അകലെ റോഡുവിളയിൽ ശനിയാഴ്ച പുല൪ച്ചെ 3.30 ഓടെയുമായിരുന്നു മോഷണം.
ജലാലുദ്ദീൻെറ വീടിൻെറ അടുക്കള ഭാഗത്തെ ഗ്രില്ലിൻെറ പൂട്ട് തക൪ത്ത് കതക് തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സ്ത്രീകൾ ഉറങ്ങിക്കിടന്ന മുറിയിൽ നിന്നാണ് സ്വ൪ണാഭരണങ്ങൾ അപഹരിച്ചത്.
മൂന്നംഗ സംഘം ഉറങ്ങിക്കിടന്ന നാല് സ്ത്രീകളെ സ്പ്രേ ഉപയോഗിച്ച് ബോധരഹിതയാക്കുകയായിരുന്നുവത്രേ. തൊട്ടിലിൽ കിടന്ന ഒരു വയസ്സ് പ്രായമുളള കുട്ടിയുടെ കഴുത്തിലും കൈയിലും കാലിലും അണിഞ്ഞിരുന്ന വള,പാദസരം, കൈചെയിൻ തുടങ്ങിയവയും ഈ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വ൪ണാഭരണങ്ങളും കവ൪ന്നു.
ജലാലുദ്ദീൻെറ മരുമകളായ ഷീജയുടെ മകൻെറ പിറന്നാൾ കഴിഞ്ഞദിവസമായതിനാൽ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു. മുകളിലത്തെ നിലയിലത്തെിയ മോഷ്ടാക്കൾ അവിടെ ഉറങ്ങിക്കിടന്ന സുധീ൪ഖാൻെറ നേരെ സ്പ്രേ ചെയ്തു.
തുട൪ന്ന് മുറിയിൽ പരിശോധന നടത്തി. ഇതിനിടെ ശബ്ദംകേട്ട് താഴത്തെ നിലയിൽനിന്ന് ഷീജ ഉണ൪ന്ന് നിലവിളിച്ചു.ശബ്ദംകേട്ട് മോഷ്ടാക്കൾ അപഹരിച്ച മുതലുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ഹാളിൽ ലൈറ്റിടാൻ ഷീജ എത്തിയെങ്കിലും മോഷ്ടാക്കൾ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം പൂയപ്പള്ളി പൊലീസ് തെളിവെടുത്തു.
ചെറിയവെളിനല്ലൂരിൽ സൈനുദ്ദീൻെറ വീടിൻെറ പിറകിലെ ഗ്രില്ലിൻെറ പൂട്ട് തക൪ത്ത് കതകിൻെറ കൊളുത്ത് കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്ന നിലയിലാണ്. മോതിരവും മാലയും കവരുകയും സമീപത്തെ മേശയിൽനിന്ന് വള മോഷ്ടിക്കുകയും ചെയ്തു. മോഷണംനടന്ന വീടുകളിൽ കൊല്ലത്ത് നിന്ന് ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും എത്തി തെളിവെടുത്തു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.