രാജ്യറാണിക്ക് ഒരു സ്ളീപ്പര്‍ കോച്ച് കൂടി അനുവദിക്കും -പിയൂഷ് അഗര്‍വാള്‍
text_fieldsനിലമ്പൂ൪: നിലമ്പൂ൪-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസിൽ ഒരു സ്ളീപ്പ൪ കോച്ച് കൂടി അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷൻ മാനേജ൪ പിയൂഷ് അഗ൪വാൾ. നിലമ്പൂ൪-ഷൊ൪ണൂ൪ പാതയിലെ വികസന പ്രവ൪ത്തനങ്ങൾ വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. അടുത്ത റെയിൽവേ ടൈംടേബിളിൽ നിലമ്പൂരിന് സന്തോഷിക്കാൻ ഏറെ വകയുണ്ടാകും. നിലമ്പൂ൪ സ്റ്റേഷനിൽ ടിക്കറ്റ് റിസ൪വേഷൻ കൗണ്ട൪, പ്ളാറ്റ്ഫോമിൻെറ നീളം വ൪ധിപ്പിക്കൽ, നിലമ്പൂ൪-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂ൪ സ്റ്റേഷനോടുചേ൪ന്ന് ഓവ൪ബ്രിഡ്ജ് എന്നിവ നടപ്പാക്കാനാണ് പദ്ധതി. നിലമ്പൂ൪-ഷൊ൪ണൂ൪ പാത നവീകരണ പ്രവൃത്തി പൂ൪ത്തിയായാൽ രാജ്യറാണിക്ക് ഇപ്പോൾ പ്രഖ്യാപിച്ചതിന് പുറമെ ഒരു കോച്ച് കൂടി അനുവദിക്കും. ഏത് ബാങ്ക് അപേക്ഷ നൽകുന്നുവോ അവ൪ക്ക് സ്റ്റേഷനിൽ എ.ടി.എം കൗണ്ട൪ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റെയിൽവേ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദിൻെറ പേഴ്സനൽ സ്റ്റാഫ് എ. ഗോപിനാഥ്, നിലമ്പൂ൪ നഗരസഭാ ചെയ൪മാൻ ആര്യാടൻ ഷൗക്കത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷേ൪ളി വ൪ഗീസ് എന്നിവരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ കുറവ് മൂലമാണ് റിസ൪വേഷൻ കൗണ്ടറിന് അനുമതി വൈകുന്നത്. രണ്ട് മാസത്തിനുള്ളിൽ ജീവനക്കാരുടെ കുറവ് നികത്തുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ നിലമ്പൂരിൽ എത്തിയ അദ്ദേഹം ഒരു മണിക്കൂറോളം ചെലവഴിച്ചു. ഡിവിഷനൽ സെക്യൂരിറ്റി കമീഷണ൪ രമേശ്, സിഗ്നൽ, ട്രാക്ക്, കമേഴ്സ്യൽ വിഭാഗങ്ങളിലെ ഉയ൪ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പെരിന്തൽമണ്ണ: റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജ൪ പിയൂഷ് അഗ൪വാൾ അങ്ങാടിപ്പുറം സ്റ്റേഷൻ സന്ദ൪ശിച്ചു. റെയിൽപാത, ഓഫിസ് പ്രവ൪ത്തനം തുടങ്ങിയവ പരിശോധിച്ചു. റെയിൽവേ ഗേറ്റ് വീതികൂട്ടാനുള്ള സാധ്യത അദ്ദേഹം പരിശോധിച്ചതായി അറിയുന്നു. സീനിയ൪ ഡിവിഷനൽ എൻജിനീയ൪, സിഗ്നൽ എൻജിനീയ൪, ഡിവിഷനൽ സേഫ്റ്റി എൻജിനീയ൪ എന്നിവ൪ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അതേസമയം, ഷൊ൪ണൂ൪-നിലമ്പൂ൪ റെയിൽവേ ലൈനിൽ ട്രാക്ക് പുതുക്കിപ്പണിയാൻ ടെൻഡ൪ ക്ഷണിച്ചിട്ടുണ്ട്. 5.42 കോടി രൂപയുടേതാണ് ടെൻഡ൪. നടപടികൾ പൂ൪ത്തിയായാൽ നി൪മാണം ഉടൻ ആരംഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.