റമദാനില്‍ വിപുലമായ ജീവകാരുണ്യ പദ്ധതികളുമായി റെഡ്ക്രസന്‍റ്
text_fieldsദോഹ: റമദാനിൽ വിപുലമായ ജീവകാരുണ്യ പദ്ധതികൾക്ക് ഖത്ത൪ റെഡ്ക്രസൻറ് സൊസൈറ്റി രൂപം നൽകി. 80 ലക്ഷം റിയാൽ ചെലവിൽ 22 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതി രണ്ട് ലക്ഷത്തിലധികം പേ൪ക്ക് പ്രയോജനം ചെയ്യുമെന്ന് ഖത്ത൪ റെഡ്ക്രസൻറ് സെക്രട്ടറി ജനറൽ സാലിഹ് അലി അൽ മുഹന്നദി അറിയിച്ചു.
2.5 ദശലക്ഷം റിയാലിൻെറ പദ്ധതികൾ ഖത്തറിൽ തന്നെ നടപ്പാക്കും. പ്രായമായവ൪ക്കടക്കമുള്ള ഇഫ്താ൪, സക്കാത്ത് വിതരണം, അ൪ഹരായവ൪ക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 17 രാജ്യങ്ങളിലുള്ളവ൪ക്ക് ഇഫ്താറും പെരുന്നാൾ സമ്മാനങ്ങളും നൽകുന്നതിനായി 2.3 ദശലക്ഷം റിയാൽ വകയിരുത്തിയിട്ടുണ്ട്. സംഘടനയുടെ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്ക് ഫണ്ട് സമാഹരണം ഊ൪ജിതപ്പെടുത്തുമെന്നും സംഭാവന നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും അധികൃത൪ അറിയിച്ചു. സംഭാവനകൾ സ്വരൂപിക്കുന്നതിന് രാജ്യത്തെ പ്രധാനപ്പെട്ട 70 കേന്ദ്രങ്ങളിൽ സംവിധാനമൊരുക്കും. ജുമുഅ നമസ്കാരത്തിന് ശേഷം 40 പള്ളികളിലും ഫണ്ട് സമാഹരണം നടക്കും. ടെലഫോണിൽ ബന്ധപ്പെട്ടും ഓൺലൈനായും സംഭാവനകൾ സ്വീകരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെഡ്ക്രസൻറ് റിസോഴ്സസ് വകുപ്പിലെ കൺസൾട്ടൻറ് സാലിഹ് അൽ കുവാരി അറിയിച്ചു.
ഇഫ്താ൪ വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുമായി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. രണ്ട് ലക്ഷം റിയാൽ ചെലവിൽ 250ഓളം നി൪ധന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്യുമെന്ന് റെഡ്ക്രസൻറിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ട൪ മനാൽ അൽ സുലൈതി അറിയിച്ചു. ഇതിന് പുറമെ 850ഓളം കുടുംബങ്ങൾക്ക് അവശ്യ ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യും. മുൻ വ൪ഷങ്ങളെ അപേക്ഷിച്ച് റമദാനിലെ ജീവകാരുണ്യപദ്ധതികൾക്ക് ചെലവഴിക്കുന്ന തുക വ൪ധിപ്പിച്ചിട്ടുണ്ടെന്നും അവ൪ അറിയിച്ചു. 50ഓളം രോഗികൾക്കും 40ഓളം വൃദ്ധ൪ക്കുമായി റുമൈല ആശുപത്രിയിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. റമദാൻ ആറ് മുതൽ 15 വരെ റെഡ്ക്രസൻറിൻെറ ആഭിമുഖ്യത്തിൽ ഹയാത്ത് പ്ളാസ ഷോപ്പിംഗ് മാളിൽ പ്രത്യേക പരിപാടികൾ നടക്കും.
ഖത്തറിന് പുറമെ ഫലസ്തീൻ, സിറിയ, ലബനാൻ, യെമൻ, സുഡാൻ, സോമാലിയ, നൈജീരിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മൗറിതാനിയ, മാലി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
പള്ളികളിൽ സൗജന്യ
വൈദ്യ പരിശോധന
ദോഹ: റമദാനോടനുബന്ധിച്ച് ഖത്ത൪ റെഡ്ക്രസൻറ് സൊസൈറ്റി പള്ളികളിൽ സൗജന്യ വൈദ്യപരിശോധനക്ക് സൗകര്യം ഏ൪പ്പെടുത്തുന്നു. റമദാനിൽ രാജ്യത്തെ 15 പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് ശേഷമായിരിക്കും പ്രാ൪ഥനക്കത്തെുന്നവരുടെ രക്തസമ്മ൪ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുക. രാജ്യത്ത് ഇതാദ്യമായാണ് ഒരു ജീവകാരുണ്യ സംഘടന ഇത്തരമൊരു സൗകര്യം ഏ൪പ്പെടുത്തുന്നത്.
ഇതിന് പുറമെ വ്രതാനുഷ്ഠാനത്തിൻെറ ഗുണങ്ങളെക്കുറിച്ചും റമദാനിൽ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ചും ആരോഗ്യ ബോധവത്കരണ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.