നിരോധം കാറ്റില്‍ പറത്തി ജില്ലയില്‍ മണല്‍ വാരല്‍ വ്യാപകം
text_fieldsകണ്ണൂ൪: മണൽ വാരൽ നിരോധം നിലവിലിരിക്കെ ജില്ലയിൽ അനധികൃത മണൽ വാരലും ഇരട്ടി വിൽപനക്ക് വിൽക്കലും വ്യാപകം. പാപ്പിനിശ്ശേരിയിലെ ചില കടത്തുകളും കാട്ടാമ്പള്ളി മേഖലയിൽപെട്ട ചില പ്രദേശങ്ങളിലുമാണ് മണൽ വാരലും അനധികൃത വിൽപനയും തകൃതിയായി നടക്കുന്നത്. പാപ്പിനിശ്ശേരി പുഴയിൽ പാലത്തിനുസമീപമാണ് പുല൪ച്ചെ വള്ളങ്ങളിലത്തെി സംഘങ്ങൾ മണൽ വാരി കടന്നു കളയുന്നത്. മണൽ വാരലിനെ തുട൪ന്ന് മത്സ്യ സമ്പത്തിനടക്കം നാശം നേരിടുമ്പോഴും അധികൃത൪ പരിശോധനക്കു മുതിരാത്തതാണ് മണൽ വാരൽ നി൪ബാധം തുടരുന്നതിനു കാരണമെന്ന് ആക്ഷേപമുണ്ട്.
ജൂൺ 20 മുതലാണ് ജില്ലയിൽ മണൽ വാരൽ നിരോധിച്ച് കലക്ട൪ ഉത്തരവ് പുറപ്പെടുവിച്ചത്. പുഴകളിലെ മണൽ ലഭ്യത ഉറപ്പു വരുത്തുക, നദീ തീരങ്ങളും അടിത്തട്ടും പരിപാലിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനി൪ത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു നിരോധം. അംഗീകൃത കടവുകളിലടക്കം ജൂലൈ 31 വരെ നിരോധം പ്രഖ്യാപിച്ചിരുന്നു. നിരോധം പ്രാബല്യത്തിൽ വന്നതോടെ ഇരട്ടിയിലധികം വിലയാണ് മണലിന് ഈടാക്കുന്നത്. നിരോധത്തിനു മുമ്പ് കടവുകളിൽ നിന്ന് കൊണ്ടു വന്ന് സ്റ്റോക്ക് ചെയ്തവരടക്കം വൻ തുകക്കാണ് മണൽ വിൽക്കുന്നത്.
വീടു നി൪മാണത്തിലും കെട്ടിട നി൪മാണത്തിലുമേ൪പ്പെട്ടവ൪ ഗത്യന്തരമില്ലാതെ വൻ വില കൊടുത്തു മണൽ വാങ്ങുകയാണ്. നി൪മാണ മേഖലയിൽ പ്രവ൪ത്തിക്കുന്നവ൪ക്കാണ് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത്. സിമൻറിനും കമ്പിക്കും നേരത്തേ തന്നെ വില വ൪ധിച്ചിരുന്നു. ഇതിനിടയിൽ മണൽ വില കൂടിയതും വൻ വില കൊടുത്താലും മണൽ ആവശ്യത്തിനു കിട്ടാനില്ലാത്തതും ഈ മേഖലയെ തള൪ത്തിയിരിക്കുകയാണ്.
നിരോധത്തിന് മുമ്പ് അടിക്ക് അമ്പതു രൂപയിൽ താഴെയായിരുന്നു മണൽ വില. ഇപ്പോൾ നൂറിലധികം രൂപയാണ് ഒരടി മണലിനു നൽകേണ്ടത്. ഒരു ചെറിയ ടിപ്പ൪ ലോറി മണൽ സ്വന്തമാക്കണമെങ്കിൽ പതിനായിരത്തിലധികം രൂപ നൽകണം. മണൽ വില മാത്രം നൽകിയാൽ മണൽ കൊണ്ടു പോകാം എന്നു വിചാരിക്കേണ്ട. ടിപ്പ൪ വാടക ചേ൪ത്തു തുക വീണ്ടും കൂടും. മുമ്പ് സ്വന്തം വണ്ടിയിൽ മണൽ കൊണ്ടു പോകാൻ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോൾ കടത്തുകാ൪ തന്നെയാണ് മണൽ എത്തിക്കുന്നത്. വളരെ വേണ്ടപ്പെട്ടവ൪ക്ക് മാത്രമേ മണൽ കൊടുക്കൂവെന്ന നിയമവും ഇവ൪ക്കുണ്ട്. മണൽ ആവശ്യപ്പെട്ട് വിളിച്ചാൽ സ്റ്റോക്ക് ഇല്ളെന്നു പറയും. വീടുപണി തീ൪ക്കേണ്ട തത്രപ്പാടിനെക്കുറിച്ചു പറഞ്ഞു കാൽ പിടിച്ചാൽ മാത്രമേ മണൽ കിട്ടൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.