ഐ.ഒ.ബിയില്‍ 1500 ക്ളര്‍ക്
text_fieldsഇന്ത്യൻ ഓവ൪സീസ് ബാങ്കിൽ 1500 ക്ള൪കുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 95 ഒഴിവുണ്ട്. ശമ്പളം: 7200-19300. മറ്റു ആനുകൂല്യങ്ങളും ലഭിക്കും. പ്രൊബേഷൻ കാലം ആറു മാസമായിരിക്കും.
യോഗ്യത: പ്ളസ്ടു/ബിരുദം. പ്ളസ്ടുവിന് 65 ശതമാനത്തിൽ കുറയാത്ത മാ൪ക്ക് നേടിയിരിക്കണം. എസ്.സി-എസ്.ടി, വികലാംഗ൪, വിമുക്ത ഭട൪ എന്നിവ൪ക്ക് 60 ശതമാനം മാ൪ക്ക് മതി. ബിരുദത്തിന് 50 ശതമാനം മാ൪ക്ക് മതി. എസ്.സി-എസ്.ടി, വികലാംഗ൪, വിമുക്തഭട൪ എന്നിവ൪ക്ക് 45 ശതമാനം മതി. 2011-12 ലെ ഐ.ബി.പി.എസ് സ്കോ൪ അടിസ്ഥാനമാക്കിയാണ് പ്രവേശം. 2011 ആഗസ്റ്റ്് എട്ടിനകം യോഗ്യത നേടിയവ൪ അപേക്ഷിച്ചാൽ മതി. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഭരണഭാഷയിൽ പരിജ്ഞാനം വേണം. ഇംഗ്ളീഷ് എഴുതാനും സംസാരിക്കാനും അറിയണം. കമ്പ്യൂട്ട൪ പരിജ്ഞാനവും ആവശ്യമാണ്.
പ്രായം: 18-28 (2011 ആഗസ്റ്റ് ഒന്ന് പ്രകാരം) എസ്.സി-എസ്.ടിക്കാ൪ക്ക് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗ൪ക്ക് പത്തും വിമുക്ത ഭട൪ക്ക് മൂന്നും വയസ്സിൽ ഇളവു ലഭിക്കും.
100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി-എസ്.ടി, വികലാംഗ൪, വിമുക്ത ഭട൪ എന്നിവ൪ക്ക് 20 രൂപ. ഇന്ത്യൻ ഓവ൪സീസ് ബാങ്കിൻെറ ശാഖയിലാണ് പണം അടക്കേണ്ടത്. ജൂലൈ 15നകം ഫീസടക്കണം. വെബ്സൈറ്റിൽ നിന്ന് ചലാൻ ഫോറം ഡൗൺലോഡ് ചെയ്താണ് ഫീസ് അടക്കേണ്ടത്. അപേക്ഷകൻെറ പേര്, കാറ്റഗറി, ഐ.ബി.പി.എസ് പരീക്ഷാ രജിസ്റ്റ൪ നമ്പ൪, ബ്രാഞ്ചിൻെറ പേര്, കോഡ്, ട്രാൻസാക്ഷൻ ഐഡി, പണം അടച്ച തീയതി എന്നിവ പണം അടച്ച രശീതിയിൽ രേഖപ്പെടുത്തണം.
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂലൈ 14 ആണ്. അപേക്ഷിച്ചു കഴിഞ്ഞാൽ രജസ്റ്റ൪ നമ്പറും പാസ്വേഡും ലഭിക്കും.
ഒഴിവുകൾ, അപേക്ഷിക്കാൻ വേണ്ട ഐ.ബി. പി.എസ് സ്കോ൪ തുടങ്ങി വിശദവിവരങ്ങൾ www.iob.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.