മൂസറോഡിലും അഞ്ചങ്ങാടി വളവിലും വേലിയേറ്റം ശക്തമായി
text_fieldsചാവക്കാട്: കടപ്പുറം മൂസറോഡിലും അഞ്ചങ്ങാടി വളവിലും വേലിയേറ്റം ശക്തമായി . മൂസ റോഡിലേക്ക് കടൽ വെള്ളം ഇരച്ചുകയറി ഏതാനും വീടുകളുടെ മുറ്റങ്ങളിലും റോഡിലും വെള്ളക്കെട്ടുണ്ടായി. നേരത്തെ കടൽക്ഷോഭത്തിൽ തക൪ന്നിരുന്ന പുഴങ്ങര അബ്ദുൽ റഹ്മാൻെറ വിറക് പുരയും അടുക്കളയുമടങ്ങുന്ന ടെറസ് കെട്ടിടം പുതിയ വേലിയേറ്റത്തോടെ പൂ൪ണമായും ചരിഞ്ഞു. ഇപ്പോൾ ബാങ്ക് മുറികളും തക൪ച്ചയുടെ വക്കിലാണ്. സ്രാങ്കിൻെറകത്ത് നഫീസയുടെ വീടിന് ചുറ്റും വെള്ളക്കെട്ടാണ്. റോഡ് മുറിഞ്ഞുകടന്ന് വെള്ളം സ്രാങ്കിൻെറകത്ത് ബദറുവിൻെറ വീട്ടുമുറ്റത്തത്തെി. കുളങ്ങരകത്ത് സെയ്തുമുഹമ്മദ് താമസിക്കുന്ന വാടക വീടും അപകട ഭീഷണിയിലാണ്. മണൽ തിട്ടയും കടലിലേക്ക് ഒലിച്ചുപോയി. ഇരട്ടപ്പുഴ തൊട്ടാപ്പ് പറമ്പിലും വെള്ളം കയറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.