റമദാന്‍: 275 ഇനങ്ങള്‍ക്ക് ഈ മാസം 11 മുതല്‍ വിലനിയന്ത്രണം
text_fieldsദോഹ: ഭക്ഷ്യവിഭവങ്ങളുടെ ഉപഭോഗം വ൪ധിക്കുന്ന റമദാനിൽ അടിസ്ഥന ഭക്ഷ്യവസ്തുക്കൾ വിപണിയിൽ യഥേഷ്ടം ലഭൃമാക്കാനും അമിത വില ഈടാക്കിയുള്ള ചൂഷണത്തിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി സ൪ക്കാ൪ 275 ഇനങ്ങൾക്ക് വിലനിയന്ത്രണം ഏ൪പ്പെടുത്തി. വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് ജാസിം ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് വിലനിയന്ത്രണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വില നിയന്ത്രണം ഈ മാസം 11 മുതൽ നിലവിൽ വരും.
ഉൽപ്പന്നങ്ങളെ ഭക്ഷൃ സാധനങ്ങൾ, ഭക്ഷ്യേതര സാധനങ്ങൾ എന്നിങ്ങളെ രണ്ടായി തിരിച്ചാണ് ഉത്തരവിറക്കിയിട്ടുള്ളത്. ഭക്ഷ്യ എണ്ണകൾ, ധാന്യപ്പൊടികൾ, പാൽ ഉൽപ്പന്നങ്ങൾ, കോഴിമുട്ട, ജൃൂസുകൾ, മൈദ, ശീതീകൃത പച്ചക്കറികൾ തുടങ്ങിയ ഇനങ്ങളാണ് ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാമത്തെ വിഭാഗത്തിൽ പേപ്പ൪ ടിഷ്യു, ശുചീകരണ സാധനങ്ങൾ തുടങ്ങി റമദാനിൽ ആവശൃമേറുന്ന ഉൽപ്പന്നങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ വ൪ഷം റമദാനിൽ 265 ഉൽപ്പന്നങ്ങൾക്കാണ് മന്ത്രാലയം വിലനിയന്ത്രണം ഏ൪പ്പെടുത്തിയത്. ഇതിനിടെ, റമദാനിൽ അരി, പഞ്ചസാര, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയടക്കം 600 ഇനങ്ങൾ കുറഞ്ഞ് വിലക്ക് വിൽക്കുമെന്ന് അൽമീറ അധികൃത൪ അറിയിച്ചിട്ടുണ്ട്.
വാണിജ്യ മന്ത്രിയുടെ മറ്റൊരു ഉത്തരവ് പ്രകാരം മുപ്പതിനായിരത്തോളം അറേബൃൻ ആടുകളെ ഇറക്കുമതി ചെയ്ത് സ്വദേശികൾക്ക് സബ്സിഡി നിരക്കിൽ വിതരണം ചെയ്യാൻ ഖത്ത൪ മാംസവിതരണ കമ്പനിയായ മവാശിയെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് 30 മുതൽ 40 വരെ കിലോ തൂക്കമുള്ള നാടൻ സൗദി ആടുകൾ 950 റിയാലിനും 30 മുതൽ 42 വരെ കിലോ തൂക്കമുള്ള ജോ൪ദാനി ആടുകൾ 900 റിയാലിനും സ്വദേശികൾക്ക് ലഭിക്കും.
ആടുകൾ മറിച്ചുവിൽക്കപ്പെടുന്നില്ളെന്ന് ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.