തുടര്‍വിദ്യാഭ്യാസ കലോത്സവം: അരീക്കോട് ബ്ളോക്ക് ചാമ്പ്യന്മാര്‍
text_fieldsമലപ്പുറം: ജില്ലാ സാക്ഷരതാ മിഷൻ സംഘടിപ്പിച്ച തുട൪വിദ്യാഭ്യാസ കലോത്സവത്തിൽ 166 പോയൻറ് നേടി അരീക്കോട് ബ്ളോക്ക് ഓവറോൾ ചാമ്പ്യന്മാരായി. 85 പോയൻറ് നേടിയ മലപ്പുറം ബ്ളോക്കിനാണ് രണ്ടാം സ്ഥാനം. പ്രേരക്മാരുടെ വിഭാഗത്തിൽ 61 പോയൻേറാടെ മലപ്പുറം ഒന്നാം സ്ഥാനവും 60 പോയൻേറാടെ അരീക്കോട് രണ്ടാം സ്ഥാനവും നേടി. പത്താംതരക്കാരുടെ വിഭാഗത്തിൽ വണ്ടൂ൪, തിരൂരങ്ങാടി ബ്ളോക്കുകൾ ഒന്നും രണ്ടും സ്ഥാനം നേടി. 40, 35 എന്നിങ്ങനെയാണ് പോയൻറ് നില.
ഗുണഭോക്താക്കൾക്കായി നടത്തിയ ഇനങ്ങളിൽ 72 പോയൻേറാടെ അരീക്കോടും 59 പോയൻേറാടെ മലപ്പുറവും ജേതാക്കളായി.
രണ്ട് ദിവസങ്ങളിലായി മക്കരപ്പറമ്പ് ഗവ. വൊക്കേഷനൽ ഹയ൪സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൻെറ സമാപന സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉമ്മ൪ അറക്കൽ അധ്യക്ഷതവഹിച്ചു. സലിം കുരുവമ്പലം, സി.പി. അബ്ദുറഹ്മാൻ, കെ.പി. മുഹമ്മദലി, സി.എച്ച്. മുസ്തഫ, കെ.കെ. അജിത്ത്, ഹരിദാസൻ, ടി.വി. സേതുമാധവൻ, ടി.വി. ശ്രീജൻ, സുബ്രഹ്മണ്യൻ എന്നിവ൪ സംസാരിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. മുഹമ്മദ് സ്വാഗതവും സാക്ഷരതാ മിഷൻ ജില്ലാ കോഓ൪ഡിനേറ്റ൪ സി. അബ്ദുൽറഷീദ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.