പി.സി. ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ്
text_fieldsതിരുവനന്തപുരം: ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജിനെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകി. നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തിൽ മന്ത്രി സ്പോൺസ൪ ചെയ്ത അടിയന്തര പ്രമേയമെന്ന പി.സി. ജോ൪ജിൻെറ ആരോപണത്തിനെതിരെ സി.പി.ഐയിലെ വി.എസ്. സുനിൽകുമാറാണ് സ്പീക്ക൪ ജി. കാ൪ത്തികേയന് നോട്ടീസ് നൽകിയത്. ഗുരുതര കൃത്യവിലോപമാണിതെന്നും നടപടി വേണമെന്നും സുനിൽകുമാ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫിൻെറ ആഭ്യന്തര പ്രശ്നമെന്ന് പറഞ്ഞ് ലഘൂകരിക്കാനാവില്ല. നിയമസഭയിൽ മന്ത്രി കള്ളം പറഞ്ഞുവെന്ന ആരോപണമാണ് ചീഫ് വിപ്പ് ഉയ൪ത്തിയത്. മന്ത്രി സ്പോൺസ൪ ചെയ്തതാണ് അടിയന്തര പ്രമേയമെന്ന ആരോപണം പ്രതിപക്ഷത്തെ അവഹേളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജോ൪ജ് രാജിവെക്കേണ്ടതില്ലെന്ന് കെ.എം. മാണി
തിരുവനന്തപുരം: ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാ൪ട്ടി നേതാവ് കൂടിയായ മന്ത്രി കെ.എം. മാണി. നിയമസഭാ സാമാജികനെന്ന നിലയിലോ ചീഫ് വിപ്പ് എന്ന നിലയിലോ പദവിക്ക് ചേരാത്ത ഒന്നും ജോ൪ജ് പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിയമസഭക്കകത്തും പുറത്തും നേതാക്കൾ നടത്തിയ അഭിപ്രായപ്രകടനങ്ങൾ രാഷ്ട്രീയസംവാദം മാത്രമാണ്. വിഷയത്തിൽ മന്ത്രി ഗണേഷ്കുമാ൪ പറഞ്ഞ കാര്യങ്ങളിൽ വീഴ്ചയില്ലെന്നും മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് മാണി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.