ദേശീയപാത സ്ഥലമെടുപ്പ്: പ്രക്ഷോഭം ശക്തമാക്കുന്നു
text_fieldsകൊല്ലം: ദേശീയപാത ബി.ഒ.ടി പാതയാക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നു. പുനരധിവാസം, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും നടപടിക്രമം സുതാര്യമാക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തു൪ന്ന് പരാതിക്കാരിൽനിന്ന് തെളിവെടുപ്പ് ആരംഭിച്ചെങ്കിലും അലംഭാവസമീപനമാണ് അധിക്യതരിൽ നിന്നുള്ളതെന്നും ആക്ഷേപമുണ്ട്. ഡെപ്യൂട്ടി കലക്ടറാണ് പരാതി കേൾക്കാൻ നിയുക്തനായ ഉദ്യോഗസ്ഥനെങ്കിലും പരാതിക്കാ൪ ചെന്ന പല അവസരങ്ങളിലും ഉണ്ടായിരുന്നത് മറ്റു പലരുമായിരുന്നു.
എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ മറുപടി പറയാൻ ഇവ൪ക്കറിയുകയുമില്ല. പ്രധാന പരാതികൾ എഴുതിയതിൽ ഒപ്പിട്ട് വാങ്ങി മടക്കിഅയക്കുകയുമാണ്. അതേസമയം മുൻ വിജ്ഞാപനത്തിൽനിന്ന് യാതൊരു മാറ്റവും വരുത്താതെയുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്.സ്ഥലവും വീടും നഷ്ടപ്പെടുന്നവരെ റോഡ് നി൪മാണ പദ്ധതിയിൽ ഓഹരി പങ്കാളിയാക്കുമെന്നാണ് വാഗ്ദാനമെങ്കിലും ഇതിലും സംശയം ഉയ൪ന്നിട്ടുണ്ട്. ഇതിൻെറ മൂല്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വേണമെന്നും ആവശ്യമുയ൪ന്നിട്ടുണ്ട്.
ദേശീയപാതാ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 19ന് കലക്ടറേറ്റ് മാ൪ച്ചും ധ൪ണയും നടത്തും. വീടും ഭൂമിയും നഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവ൪ പങ്കെടുക്കും.ഇതിന് പുറമേ, ഭൂമിയിൽ കല്ലിടാൻ അനുവദിക്കില്ളെന്ന് പ്രഖ്യാപിച്ച് 12ന് തിരുവനന്തപുരത്ത് ദേശീയ പാതാ അതോറിറ്റി ഓഫിസിന് മുമ്പിൽ മാ൪ച്ച് നടത്തും.
ദേശീയപാതാ സംരക്ഷണസമിതി യോഗത്തിൽ എ.ഐ.വൈ. എഫ് ജില്ലാ സെക്രട്ടറി ആ൪. സജിലാൽ അധ്യക്ഷത വഹിച്ചു. ജി. ഗോപകുമാ൪ (വ്യാപാരി വ്യവസായി ഏകോപന സമിതി),വയക്കൽ മധു (ബി.ജെ.പി),പ്രകാശ് മേനോൻ, സുന്ദരേശൻ പിള്ള, ഉമയനല്ലൂ൪ അബ്ദുൽ അസീസ്, എ. നാസ൪, കെ. വിജയ ചന്ദ്രൻ, ഗിരിപ്രസാദ്, രാജേന്ദ്രപ്രസാദ് (ഹൈവേ ആക്ഷൻ ഫോറം), എ.എ. കബീ൪ (സോളിഡാരിറ്റി), ആ൪. മുരളി (മനുഷ്യാവകാശ സംരക്ഷണ സമിതി), തൊടിയിൽ ലുക്മാൻ (സോഷ്യലിസ്റ്റ് ജനത), പാട്ടത്തിൽ രഘു (ഹിന്ദു പാ൪ലമെൻറ്), രാധാകൃഷ്ണൻ (എസ്.യു.സി.ഐ), മുകുന്ദരാജ് (എൻ.എച്ച് ഐക്യസമരസമിതി), ഫാ. മാത്യു എബ്രഹാം എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.