എച്ച്1 എന്‍1: ജില്ലയില്‍ 117
text_fieldsകോഴിക്കോട്: ജില്ലയിൽഎച്ച്1 എൻ1 ബാധിതരുടെ എണ്ണം നൂറുകവിഞ്ഞു. ബുധനാഴ്ച്ച 10 പേ൪ക്ക് കൂടി എച്ച് 1 എൻ 1 സ്ഥീകരിച്ചതോടെ അസുഖബാധിതരുടെ എണ്ണം 117 ആയി. എച്ച് 1 എൻ 1 വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളവ൪ പരമാവധി 30 ശതമാനം വരെയെന്നും പഠന റിപ്പോ൪ട്ട്. കോഴിക്കോട്, കണ്ണൂ൪, മലപ്പുറം ജില്ലകളിൽ മണിപ്പാൽ കസ്തൂ൪ബാ മെഡിക്കൽ കോളജിൻെറ സഹായത്തോടെ ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടത്തെൽ. പ്രതിരോധത്തിനുള്ള രക്തത്തിലെ ആൻറിബോഡി പരിശോധനയിൽ കോഴിക്കോട്, കണ്ണൂ൪ ജില്ലകളിൽ പരമാവധി 20 ശതമാനം പേ൪ക്കും മലപ്പുറം ജില്ലയിൽ 30 ശതമാനം പേ൪ക്കുമാണ് പ്രതിരോധശേഷിയുള്ളതായി കണ്ടത്തെിയത്. ജില്ലയിൽ എച്ച1 എൻ1 നോഡൽ ഓഫിസ൪ ഡോ. സി.ജെ. മൈക്കിൾ ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
2009ൽ മെക്സികോയിലാണ് ആദ്യമായി എച്ച1 എൻ1 വൈറസ് കണ്ടത്തെിയത്. അതിൽ പിന്നീടിങ്ങോട്ട് വൈറസിൻെറ ഘടനയിൽ മാറ്റമൊന്നും വന്നിട്ടില്ളെന്ന് മണിപ്പാൽ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. നേരത്തേ കണ്ടത്തെി ചികിത്സ നടത്തിയാൽ നൂറ് ശതമാനവും അസുഖം ഭേദമാക്കാനാവും. ജില്ലയിൽ ബീച്ച് ജനറൽ ആശുപത്രിയിൽ ഇതിൻെറ പരിശോധനാ സൗകര്യവും എല്ലാ സ൪ക്കാ൪ ആശുപത്രികളിലും ചികിത്സാ സൗകര്യവും ഏ൪പ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ഈ വ൪ഷം ഇതിനകം 107 പേ൪ക്കാണ് അസുഖം സ്ഥീരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയ൪ന്ന നിരക്കാണിത്. ജൂണിൽ 46 പേ൪ക്കാണെങ്കിൽ ജൂലൈയിൽ ഇതുവരെ 36 പേരിലും അസുഖം കണ്ടത്തെി. ജില്ലയിലെ എച്ച1എൻ1 ബാധിതരിൽ 70 പേരും കോ൪പറേഷൻ പരിധിയിൽ പെടുന്നവരാണ്. അസുഖം ആദ്യമായി റിപ്പോ൪ട്ട് ചെയ്ത 2009ൽ ജില്ലയിൽ 141 പേരിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ ആ വ൪ഷം 1500ലേറെ പേ൪ക്ക് അസുഖം വന്നിരുന്നു. 2010ൽ ജില്ലയിലെ രോഗികളുടെ എണ്ണം 200 ആയി ഉയ൪ന്നപ്പോൾ സംസ്ഥാനത്തിത് 1600 കടന്നു. എന്നാൽ, 2011ൽ ജില്ലയിൽ 11 പേ൪ക്ക് മാത്രമാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്.മുൻ വ൪ഷത്തെ അപേക്ഷിച്ച് എച്ച്1 എൻ1 ബാധിത൪ കൂടുതലാണെങ്കിലും ഭയപ്പെടാവുന്ന സാഹചര്യം ജില്ലയിലില്ളെന്ന് ഡോ. സി.ജെ. മൈക്കിൾ പറഞ്ഞു. തണുപ്പുള്ള കാലാവസ്ഥയിൽ വൈറസ് എളുപ്പം പകരുമെന്നതിനാൽ വിദ്യാലയങ്ങൾ, വിവാഹാഘോഷങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽനിന്ന് അസുഖബാധിത൪ വിട്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.