കോണ്‍ഗ്രസില്‍ ഗ്രൂപ് യോഗങ്ങള്‍ സജീവം
text_fieldsകോഴിക്കോട്: നവംബറിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുന്നതിൻെറ മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ് യോഗങ്ങൾ സജീവമായി. എ,ഐ ഗ്രൂപ്പുകൾക്ക് പിന്നാലെ കെ. മുരളീധരനെ പിന്തുണക്കുന്നവരും യോഗംചേ൪ന്നു.
വെള്ളിയാഴ്ച അളകാപുരിയിൽ നടന്ന യോഗത്തിൽ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽനിന്നുമുള്ള മുരളിവിഭാഗം നേതാക്കൾ പങ്കെടുത്തു.
കഴിഞ്ഞമാസം തിരുവനന്തപുരത്ത് മുരളീധരൻെറ നേതൃത്വത്തിൽ ചേ൪ന്ന സംസ്ഥാനതല യോഗ തീരുമാനപ്രകാരം 11 ജില്ലകളിൽ യോഗം ചേ൪ന്നതായി നേതാക്കൾ അറിയിച്ചു. കണ്ണൂ൪, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് യോഗം ചേരാനുള്ളത്.
ജില്ലയിലെ ഗ്രൂപ്പിൻെറ അപ്രമാദിത്വം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ഐക്കാരും പ്രവ൪ത്തനം സജീവമാക്കിയിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ ദിവസേനയെന്നോണം ഐ ഗ്രൂപ് യോഗം ചേരുന്നുണ്ട്്. വെള്ളിയാഴ്ച തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായിരുന്നു യോഗം. പി. ശങ്കരൻ ചെയ൪മാനും എൻ.സുബ്രഹ്മണ്യൻ കൺവീനറുമായ കമ്മിറ്റിയാണ് ജില്ലയിൽ ഐ ഗ്രൂപ് പ്രവ൪ത്തനങ്ങൾക്ക്് ചുക്കാൻ പിടിക്കുന്നത്.
കെ. സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ വിപുല യോഗം ചേ൪ന്നാണ് കമ്മിറ്റി രൂപവത്കരിച്ചത്.102 മണ്ഡലങ്ങളിലും 26 ബ്ളോക്കുകളിലും ഷാഡോ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പാണ് ശക്തിപരീക്ഷണത്തിന് ആദ്യവേദിയായി ഐ ഗ്രൂപ്പും കാണുന്നത്. കഴിഞ്ഞതവണ വടകര പാ൪ലമെൻറ് മണ്ഡലത്തിൽ രണ്ടുവോട്ടിനാണ് ഐ ഗ്രൂപ് സ്ഥാനാ൪ഥി തോറ്റത്. ഇത്തവണ ജില്ലയിലെ രണ്ടു പാ൪ലമെൻറ് മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന് ഗ്രൂപ് വക്താവ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് തലത്തിലും ഐ ഗ്രൂപ്പുക്കാ൪ സമാന്തരകമ്മിറ്റികൾ ഉണ്ടാക്കിയിട്ടുണ്ട്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയന്ത്രിക്കുന്ന ‘എ’ വിഭാഗവും ഗ്രൂപ് യോഗങ്ങൾ സജീവമാക്കിയിട്ടുണ്ട്. ഈയിടെ ജില്ലാ തലയോഗം കിങ് ഫോ൪ട്ട് ഹോട്ടലിൽ ചേ൪ന്നിരുന്നു. ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, മുൻ യൂത്ത്കോൺഗ്രസ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ എ ഗ്രൂപ്പിൻെറ ഡി.സി.സി ബ്ളോക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. ഇതിൻെറ തുട൪ച്ചായി വെള്ളിയാഴ്ച എ വിഭാഗം സൗത് നിയോജകമണ്ഡലം കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളുടെ യോഗം ചാലപ്പുറത്തെ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേ൪ന്നു.
കോഴിക്കോട് ജില്ലയിൽ 13 മണ്ഡലങ്ങളിലും ഈ മാസം യോഗം വിളിക്കാൻ മുരളി വിഭാഗത്തിൻെറ വെള്ളിയാഴ്ചയിലെ യോഗം തീരുമാനിച്ചു. യുവാക്കളെ പങ്കെടുപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും നിശാക്യാമ്പും നടത്തും. യോഗത്തിൽ അഡ്വ.പ്രവീൺകുമാ൪, ദിനേശ് പെരുമണ്ണ, ശ്രീധരൻ മാസ്റ്റ൪, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ,പി.മമ്മദ്കോയ,പി.കുഞ്ഞിമൊയ്തീൻ, സി.പി. വിശ്വനാഥൻ, കിണറ്റിൻകര രാജൻ, യു.വി. ദിനേശ്മണി തുടങ്ങിയവ൪ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ 20 പാ൪ലമെൻറ് മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാ൪ഥിയെ നി൪ത്താൻ മുരളി വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
a

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.