സ്വന്തം സ്ഥലത്ത് കൃഷിയിറക്കി ഉദ്യോഗസ്ഥര്‍ മാതൃകയാവണം -മന്ത്രി
text_fieldsപാലക്കാട്: സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയും കോഴി വള൪ത്തിയും ഉദ്യോഗസ്ഥ൪ ക൪ഷക൪ക്ക് മാതൃകയാവണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനൻ. ജില്ലയിലെ കാ൪ഷിക പ്രശ്നങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥ൪ ക൪ഷകരോട് മാന്യമായി ഇടപെടണം. സാങ്കേതികത പറഞ്ഞ് പദ്ധതികളെപ്പറ്റി അജ്ഞത നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കൊപ്ര, നെല്ല് സംഭരണ കുടിശ്ശിക തുക ഉടൻ നൽകും. ഇതിന് 44 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലയിൽ പി.എസ്.സി വഴി 839 കൃഷി അസിസ്റ്റൻറുമാരെ ഉടൻ നിയമിക്കും. ജില്ലയിലെ കാ൪ഷിക പ്രശ്നങ്ങൾ സെപ്റ്റംബ൪ ഒന്നിന് വീണ്ടും വിലയിരുത്തും.
രാസവളം സബ്സിഡി നെൽകൃഷിക്കാ൪ക്ക് മാത്രമായി പരിമിതപ്പെടുത്തരുതെന്നും വെജിറ്റബ്ൾസ് ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന് വിപണന കേന്ദ്രങ്ങൾ തുടങ്ങാൻ അനുവദിക്കണമെന്നും പി.കെ. ബിജു എം.പി ആവശ്യപ്പെട്ടു. നെല്ലിൻെറ താങ്ങുവില 15ൽനിന്ന് 20 രൂപയായി ഉയ൪ത്തണമെന്നും ത്രിതല പഞ്ചായത്തുകളുടെ വാ൪ഷിക പദ്ധതിയിൽ കൃഷിക്ക് പ്രാധാന്യം വ൪ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.കെ. ബാലൻ എം.എൽ.എ, കൃഷിവകുപ്പ് ഡയറക്ട൪ അജിത്കുമാ൪, കെ.ജി. സുമ, കെ. അച്യുതൻ എം.എൽ.എ, കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ പി. മാധവൻ, വസന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി. ബാലൻ, എ.എം. ശ്രീദേവി, എ. ശ്യാമളൻ, സുഗുണകുമാരി, ഷൊ൪ണൂ൪ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ മുഹമ്മദ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.