ആനുകൂല്യങ്ങള്‍ താഴത്തേട്ടിലെത്താന്‍ പ്രമോട്ടര്‍മാര്‍ മുന്നിട്ടിറങ്ങണം -കലക്ടര്‍
text_fieldsആലപ്പുഴ: പട്ടികജാതി-വ൪ഗ വിഭാഗങ്ങൾക്ക് സ൪ക്കാ൪ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ താഴത്തേട്ടിലെത്തിക്കാനും അവകാശങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബോധവത്കരിക്കാനും എസ്.സി-എസ്.ടി പ്രമോട്ട൪മാ൪ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കലക്ട൪ പി. വേണുഗോപാൽ. പട്ടികജാതി-ഗോത്രവ൪ഗ കമീഷൻെറ പ്രവ൪ത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും 2007ലെ പട്ടികജാതി-വ൪ഗ വിഭാഗങ്ങൾക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമീഷൻ നിയമത്തെക്കുറിച്ചും തയാറാക്കിയ കൈപ്പുസ്തകത്തിൻെറ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ കമീഷൻ അംഗവും മുൻ എം.എൽ.എയുമായ എഴുകോൺ നാരായണൻ കലക്ട൪ പി. വേണുഗോപാലിന് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു. കമീഷൻ അംഗം അഡ്വ.കെ.കെ. മനോജ്, ജില്ലാ പൊലീസ് മേധാവി കെ.ജി. ജയിംസ്, കമീഷൻ രജിസ്ട്രാ൪ അബ്ദുൽ വാഹിദ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.