ഭക്ഷണത്തില്‍ പാറ്റ; ഹോട്ടലിന് നോട്ടീസ്
text_fieldsകളമശേരി: ഹോട്ടൽ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടതായി പരാതി. കളമശേരി പുത്തലത്ത് വീട്ടിൽ രാജേഷിൻെറ പരാതി യിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ൪ ഹോട്ടലിൽ പരിശോധന നടത്തി നോട്ടീസ് നൽകി. നോ൪ത്ത് കളമശേരി-ഏലൂ൪ റോഡിൽ പ്രവ൪ത്തിക്കുന്ന ‘അഭിരാമി’ ഹോട്ടലിലെ ഭക്ഷണത്തിലാണ് പാറ്റയുടെ അവശിഷ്ടം കണ്ടത്.
പരിശോധനയിൽ ഭക്ഷണപദാ൪ഥങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായും ജീവനക്കാ൪ക്ക് ഹെൽത്ത് കാ൪ഡ് ഇല്ലാത്തതും കണ്ടെത്തി. നഗരസഭ ലൈസൻസ് ഹാജരാക്കാനും സ്ഥാപന ഉടമക്കായില്ലെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു. മുമ്പും വൃത്തിഹീനമായ സാഹചര്യം കണ്ടതിനെ തുട൪ന്ന് ഈ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന റിപ്പോ൪ട്ട് സീഫുഡ് ആൻഡ് സേഫ്റ്റി കമീഷണ൪ക്ക് അയച്ചുകൊടുക്കുമെന്ന് ഉദ്യോഗസ്ഥ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.