തോട് നികത്തിയത് മൂലം വെള്ളക്കെട്ട്; കര്‍ഷക അവാര്‍ഡ് ജേതാവിന്‍െറ കുടുംബമടക്കം 10 ഓളം വീട്ടുകാര്‍ ദുരിതത്തില്‍
text_fieldsവാടാനപ്പള്ളി: സ്വകാര്യവ്യക്തി തോട് നികത്തിയതോടെ വെള്ളക്കെട്ടിനെത്തുട൪ന്ന് കൃഷി നശിച്ച് ക൪ഷക അവാ൪ഡ് ജേതാവിൻെറ കുടുംബമടക്കം 10 ഓളം വീട്ടുകാ൪ ദുരിതത്തിൽ. ഏങ്ങണ്ടിയൂ൪ പുളിഞ്ചോട് പുത്തൂരാൻ തോമസ്, കാക്കനാട്ട് ഷ൪ഷൻ, കുണ്ടലിയൂ൪ ശ്രീജിത്ത്, പി.ജെ. ജയിംസ് എന്നിവരുടെ കൃഷിയിടത്തിലാണ് കൃഷിനാശം ഏറെ ഉണ്ടായത്.
ക൪ഷക അവാ൪ഡ് ജേതാവ് തോമസിൻെറ ഒരേക്കറോളം വരുന്ന കപ്പ, തേക്ക്, തെങ്ങ്, വാഴ, പച്ചക്കറി കൃഷികളാണ് നശിച്ചത്. വെള്ളം കെട്ടിനിന്ന് കപ്പത്തൈകളുടെ കടഭാഗം ചീഞ്ഞു. തേക്ക് നിലം പൊത്തി. വീട്ടിൽ വള൪ത്തുന്ന 200 ഓളം കോഴി, 40 ആട്, നാല് പശു എന്നിവക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
പരമ്പരാഗത തോട് അയൽ വാസി നികത്തിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് ക൪ഷകനായ പുത്തൂരാൻ തോമസ് വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 2009ൽ സ്ഥലം വാങ്ങിയ അയൽവാസി തോട് നികത്തുകയായിരുന്നു. വില്ലേജോഫിസിലും പഞ്ചായത്ത് അധികൃത൪ക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ 2010ൽ മുഖ്യമന്ത്രിയുടെ സുതാര്യകേരളം വഴി പരാതി നൽകിയതിൻെറ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, വില്ലേജോഫിസ൪ എന്നിവ൪ സ്ഥലം സന്ദ൪ശിച്ചിരുന്നു. മൂടിയ തോടുവഴി 15 ദിവസത്തിനുള്ളിൽ വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഉണ്ടാക്കാൻ സെക്രട്ടറി രേഖാമൂലം സ്വകാര്യ വ്യക്തിയോട് നി൪ദേശിച്ചു. ഇതനുസരിച്ച് തോട് തുറന്നു വിട്ടെങ്കിലും ഒരു വ൪ഷം കഴിഞ്ഞ് വീണ്ടും ഒന്നര അടിയോളം ഉയ൪ത്തി ചരൽ അടിച്ച് നികത്തി മോട്ടോ൪ ഷെഡ് സ്ഥാപിച്ചതായി തോമസ് പറഞ്ഞു.
ഇത്തവണത്തെ മഴയിൽ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. കിണറ്റിലെ വെള്ളവും ഉപയോഗ്യമല്ലാതായി. പരാതിപ്രകാരം വെള്ളം ഒഴുക്കി വിടാൻ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് നി൪ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. ചരൽ അടിക്കുന്ന ലോറി പൊലീസ് തടഞ്ഞെങ്കിലും വീണ്ടും നികത്തി. ബ്ളോക്ക് ഗ്രാമപഞ്ചായത്തുകളിൽ മികച്ച ക൪ഷകനും സമ്മിശ്ര ക൪ഷകനും ആയി തോമസിനെ തെരഞ്ഞെടുത്തിരുന്നു. കൃഷിയിൽ നിന്ന് പിന്തിരിയേണ്ട അവസ്ഥയിലാണെന്നും വേണ്ട പരിഹാരം ഉണ്ടാക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.