എസ്.ബി.ടിയില്‍ 2500 ഒഴിവുകള്‍
text_fieldsതിരുവനന്തപുരം: കേരളത്തിലെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂൾ ഭാരതത്തിലുടനീളമുള്ള തങ്ങളുടെ ശാഖകളിൽ ക്ളറിക്കൽ തസ്തികയിൽ 2500 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാ൪ഥികൾ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്ക് മാത്രം അപേക്ഷിച്ച് ആ സംസ്ഥാനത്തെ ഒരു കേന്ദ്രത്തിൽ എഴുത്തുപരീക്ഷക്ക് ഹാജരാകണം.
60 ശതമാനം മാ൪ക്കിൽ കുറയാതെ 12ാം തരം (10+2) അഥവാ തത്തുല്യപരീക്ഷയിൽ വിജയം, അല്ലെങ്കിൽ അംഗീകൃത സ൪വകലാശാലാബിരുദം എന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും 2012 ആഗസ്റ്റ് ഒന്ന് പ്രകാരം 18 വയസ്സ് പൂ൪ത്തിയായി 28 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. പട്ടികജാതി/വ൪ഗ/ ഇതര പിന്നാക്ക വിഭാഗ/ പി.ഡബ്ള്യു.ഡി/ വിമുക്തഭട വിഭാഗങ്ങൾക്ക് മാ൪ഗനി൪ദേശങ്ങൾക്കനുസൃതമായി പ്രായോഗികമായ സംവരണവും വയസ്സിളവും അനുവദനീയമാണ്.
ഒക്ടോബ൪ ഏഴ്, 14 തീയതികളിൽ എഴുത്തുപരീക്ഷ നടത്തപ്പെടും.
നിയമനം ലഭിക്കുന്ന ബിരുദധാരികൾക്ക് മെട്രോ നഗരങ്ങളിലാണെങ്കിൽ ഇപ്പോൾ ലഭ്യമാകുന്ന വേതനം 14200 രൂപയാണ്.
ഉദ്യോഗാ൪ഥികൾക്ക് എസ്.ബി.ഐയുടെ www.statebankofindia.com, www.sbi.co.in എന്നീ വെബ്സൈറ്റുകളിലെ റിക്രൂട്ട്മെൻറ് ലിങ്കിൽ ഓൺലൈനിൽ അപേക്ഷ സമ൪പ്പിക്കാം. വിശദവിവരങ്ങൾ www.statebankoftravancore.com സൈറ്റിലും ലഭ്യമാണ്. ആഗസ്റ്റ് 13 ആണ് ഓൺലൈനിൽ രജിസ്റ്റ൪ ചെയ്യാനും പ്രവേശഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.