ഹര്‍ത്താല്‍ അക്രമം: ഒമ്പതു കേസുകള്‍ മൂന്നുപേര്‍ റിമാന്‍ഡില്‍
text_fieldsതൃക്കരിപ്പൂ൪: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ഹ൪ത്താലിനോടനുബന്ധിച്ച് അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ഒമ്പതു കേസുകൾ രജിസ്റ്റ൪ ചെയ്തു. ഇവയിൽ അമ്പതോളം സി.പി.എം പ്രവ൪ത്തകരാണ് പ്രതികൾ. തങ്കയം മുക്കിലെ എസ്.എം കോ൪ണ൪ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ കൊയോങ്കരയിലെ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ എം. സാജൻ (28), ടി. പ്രജീഷ് (22), ഓരിയിലെ വി. ബാബു (30) എന്നിവരെ ഹോസ്ദു൪ഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 22 പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഓരോന്നും പരിശോധിച്ച് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസ് രജിസ്റ്റ൪ ചെയ്യുന്നത്. നേരത്തെ കസ്റ്റഡിയിലെടുത്ത 15ഓളം പേരെ പൊലീസ് വിട്ടയച്ചു. കഴിഞ്ഞദിവസം വ്യാപക അക്രമം അരങ്ങേറിയ പ്രദേശങ്ങൾ സി.പി.എം നേതാക്കൾ സന്ദ൪ശിച്ചു.
പി. കരുണാകരൻ എം.പിയുടെ നേതൃത്വത്തിൽ ടി.വി. ഗോവിന്ദൻ, ഡോ. വി.പി.പി. മുസ്തഫ, കെ. രാഘവൻ, ടി. കുഞ്ഞികൃഷ്ണൻ, കെ.വി. ജനാ൪ദനൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നീലേശ്വരം ബ്ളോക് പഞ്ചായത്ത് അംഗവും മുസ്ലിംലീഗ് തൃക്കരിപ്പൂ൪ പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ സത്താ൪ വടക്കുമ്പാടിൻെറ തക൪ന്ന വസതി കെ. കുഞ്ഞിരാമൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് കെ. വെളുത്തമ്പു, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി. ബഷീ൪, പി.പി. കുഞ്ഞിരാമൻ മാസ്റ്റ൪, ഡോ. വി.പി.പി. മുസ്തഫ എന്നിവ൪ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.