അനുരഞ്ജന ചര്‍ച്ച എങ്ങുമെത്തിയില്ല; ബി.ഇ.ബി ക്യാമ്പില്‍ അനിശ്ചിതത്വം തുടരുന്നു
text_fieldsമസ്കത്ത്: കഴിഞ്ഞദിവസം സംഘ൪ഷം ഉടലെടുത്ത മസ്കത്തിലെ ബി.ഇ.ബി. ക്യാമ്പിൽ തൊഴിൽമന്ത്രാലയം അധികൃതരും തൊഴിലാളികളും തമ്മിൽ നടന്ന അനുരഞ്ജന ച൪ച്ച എങ്ങുമെത്തിയില്ല. തങ്ങൾ ഉന്നയിച്ച പരാതികളിൽ കമ്പനി അധികൃതരിൽ നിന്ന് അനുകൂലമായ പ്രതികരണമില്ലാത്തതിനാൽ അടുത്തദിവസങ്ങളിൽ ജോലി തുടരുമോ എന്നത് സംബന്ധിച്ച് തൊഴിലാളികൾ ഇനിയും തീരുമാനമെടുത്തില്ല. രാവിലെ ക്യാമ്പിലെത്തിയ തൊഴിൽമന്ത്രാലയം പ്രതിനിധികൾ തൊഴിലാളികളുടെ പരാതികൾ കേട്ടു.
ജീവനക്കാരായ തു൪ക്കി സ്വദേശികൾക്കിടയിലും ഇന്ത്യൻ, ഫിലിപ്പീൻസ് തൊഴിലാളികൾക്കിടയിലും കമ്പനി വിവേചനം കാണിക്കുന്നു എന്നായിരുന്ന തൊഴിലാളികളുടെ പ്രധാനപരാതി. തൊഴിലാളികൾക്ക് നൽകുന്ന ഭക്ഷണത്തിൻെറ കാര്യത്തിൽ പോലും വിവേചനമുണ്ടത്രെ. ക്യാമ്പിലെ ക്ളിനിക്കിൽ നിന്ന് തൃപ്തികരമായ സേവനം ലഭിക്കുന്നില്ലെന്നും ഇവ൪ പറഞ്ഞു. ഇക്കാര്യങ്ങൾ കമ്പനി അധികൃതരുമായി ച൪ച്ച നടത്തി പരിഹാരത്തിന് ശ്രമിക്കാം എന്നാണ് രാവിലെ ഉദ്യോഗസ്ഥ൪ അറിയിച്ചത്. എന്നാൽ, തൊഴിലാളികൾ ഉന്നയിച്ച പരാതികൾ പലതും അടിസ്ഥാനമില്ലാത്തത് എന്ന നിലപാടാണ് കമ്പനി മന്ത്രാലയം പ്രതികൾക്ക് മുന്നിൽ സ്വീകരിച്ചത്. നിലവിലെ സൗകര്യങ്ങളിൽ ജോലിയിൽ തുടരാൻ താൽപര്യമുള്ളവ൪ക്ക് തുടരാമെന്നും അല്ലാത്തവ൪ക്ക് ജോലി ഉപേക്ഷിച്ച് പോകാമെന്നുമാണത്രെ കമ്പനി പറയുന്നത്. മാസങ്ങൾക്ക് മുമ്പ് കമ്പനിയിൽ സമരം നടന്നപ്പോൾ ഇത്തരമൊരു സമ്മതപത്രം സ്ഥാപനത്തിൽ തുടരുന്ന തൊഴിലാളികളിൽ നിന്ന് ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്നും ഇവ൪ പറഞ്ഞു.
ച൪ച്ചകളിൽ തീരുമാനമുണ്ടാകുന്നത് വരെ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് കഴിഞ്ഞദിവസം വരെ തൊഴിലാളികളുടെ പ്രതിനിധികൾ പറഞ്ഞത്. ച൪ച്ചകൾ നടക്കുന്നതിനാൽ ശനിയാഴ്ച ആരം ജോലിയിൽ പ്രവേശിച്ചിരുന്നില്ല. ഇന്ന് ജോലി പുനരാരംഭിക്കുമോ എന്നത് സംബന്ധിച്ചും വ്യക്തമായ തീരുമാനമെടുക്കാൻ ഇവ൪ക്കായിട്ടില്ല. നേരത്തേ തൊഴിൽത൪ക്കം ഉടലെടുത്തപ്പോഴും താൽപര്യമുള്ളവ൪ക്ക് തുടരാം അല്ലാത്തവ൪ക്ക് പിരിഞ്ഞുപോകാം എന്നതായിരുന്നു കമ്പനിയുടെ നിലപാട്. തൊഴിൽനിയമത്തിൽ മാറ്റമുണ്ടായപ്പോൾ ജീവനക്കാരുടെ വേതനം കുറഞ്ഞു എന്നത് ചൂണ്ടിക്കാട്ടിയാണ് അന്ന് ആയിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കിയത്്. സ്ഥാപനം വിട്ടുവീഴ്ചക്ക് തയാറാവാത്തതിനാൽ നിരവധിപേ൪ അന്ന് കമ്പനി വിട്ട് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.