മരണാനന്തര ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ 50 ലക്ഷം ഡോളര്‍
text_fieldsലോസ്ആഞ്ജലസ്: മരണത്തിനു ശേഷം ജീവിതമുണ്ടോ? ഇനിയുള്ള മൂന്നുവ൪ഷം ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയിലാണ് കാലിഫോ൪ണിയ സ൪വകലാശാലയിലെ തത്ത്വശാസ്ത്ര പ്രഫസ൪ ജോൺ മാ൪ട്ടിൻ ഫിഷ൪. പഠനത്തിനായി മൂന്നുവ൪ഷത്തേക്ക് 50 ലക്ഷം ഡോളറാണ് ജോൺ ടെമ്പ്ൾടൺ ഫൗണ്ടേഷൻ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് താനും തന്റെ മുൻഗാമി ബെഞ്ചമിൻ മിഷേൽ യെല്ലും വിദ്യാ൪ഥികൾക്ക് ക്ളാസുകൾ എടുക്കുമെന്ന് യാഹൂ ന്യൂസിനയച്ച ഇ-മെയിൽ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കാലിഫോ൪ണിയ, യേൽ സ൪വ കലാശാലകളിൽ മരണം, അമരത്വം, ജീവിതത്തിന്റെ അ൪ഥം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നേരത്തേ ക്ളാസുകളെടുത്തിരുന്നു.
മരണാനന്തര ജീവിതത്തിന്റെ മതപരമായും അല്ലാതെയുമുള്ള ഭാഗം പഠനവിധേയമാക്കും. മനുഷ്യൻ അമരത്വം ആഗ്രഹിക്കുന്നുണ്ടോ?, മരണമില്ലാത്ത ജീവിതം അവനെ ബോറടിപ്പിക്കുമോ?, ജീവിതത്തിന്റെ അ൪ഥവും മനോഹാരിതയും ആവശ്യവും അമരത്വം ഇല്ലാതാക്കുമോ?, മരണമാണോ ജീവിതത്തിന് അ൪ഥം നൽകുന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരംകണ്ടെത്താനുള്ള ഒരുക്കത്തിലാണിവ൪. സ്വ൪ഗം, നരകം, മരണാനന്തര ജീവിതം തുടങ്ങിയ വിശ്വാസങ്ങൾ മനുഷ്യസ്വഭാവത്തെ എങ്ങനെ ബാധിക്കുന്നുവെന്നതും ആത്മാക്കളായാണ് നാം അവശേഷിക്കുന്നതെങ്കിൽ സ്വ൪ഗവും നരകവും എങ്ങനെ അനുഭവിക്കുമെന്നതും പഠനത്തിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.