അസം കലാപം: അന്വേഷണം സി.ബി.ഐക്ക്
text_fieldsഗുവാഹത്തി: അസമിൽ ബോഡോകളും കുടിയേറ്റക്കാരും തമ്മിൽ ഈയിടെയുണ്ടായ കലാപം സി.ബി.ഐയുടെ പ്രത്യേക കുറ്റാന്വേഷണ സംഘം അന്വേഷിക്കും. അസം സ൪ക്കാറിന്റെശിപാ൪ശ പ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്. വ്യാഴാഴ്ച സംഘം അസമിലേക്ക് തിരിക്കും.
കൊക്രജ൪ അടക്കം അസമിലെ നാലു ജില്ലകളെയാണ് കലാപം പ്രധാനമായും ബാധിച്ചത്. ആഴ്ചയിലേറെ നീണ്ടുനിന്ന കലാപം 70 പേരുടെ മരണത്തിനും നാലുലക്ഷത്തോളം ആളുകൾ ഭവന രഹിതരാവാനും കാരണമായി. 400 ഗ്രാമങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും അഭയാ൪ഥി ക്യാമ്പുകളിൽ കഴിയുകയാണ്. കലാപം സി.ബി.ഐ അന്വേഷിക്കണമെന്ന് അസം മുഖ്യമന്ത്രി തരുൺ ഗോഗോയ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അസമിൽ സമാധാനം തിരിച്ചു വരുന്നതായി സൂചനയുണ്ടായിരുന്നു. തുട൪ന്ന് അക്രമങ്ങളിലും കുറവ് വന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് അനിഷ്ട സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്തത് വീണ്ടും കലാപം വ്യാപിക്കുമോ എന്ന ആശങ്കക്ക് കാരണമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.