‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’
text_fieldsകൊച്ചി: ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ബൂത്തിൽനിന്ന് അബ്ദുന്നാസി൪ മഅ്ദനി ആഴ്ചയിലൊരിക്കൽ വിളിച്ചാൽ മാത്രം വിവരങ്ങൾ അറിയാൻ കഴിയുന്ന സ്ഥിതിയാണ് ഇപ്പോൾ ഭാര്യ സൂഫിയക്കും മക്കൾക്കും. ഇത്രക്ക് അനുഭവിക്കാൻ ഞങ്ങളും അദ്ദേഹവും എന്ത് തെറ്റാണ് ചെയ്തത് -മക്കളെ നെഞ്ചോട് ചേ൪ത്ത്നി൪ത്തി സൂഫിയ മഅ്ദനി ചോദിച്ചു. ജയിലിൽ കാണുന്നതിന് അനുമതി ലഭിക്കണമെങ്കിൽ കടമ്പകൾ ഏറെയുണ്ട്. ബംഗളൂരു നഗരത്തിൽനിന്ന് ഏറെ അകലെയാണ് പരപ്പന അഗ്രഹാര ജയിൽ. കോടതി ഉത്തരവ് അടക്കം രേഖകളും മറ്റും സമ൪പ്പിച്ചാലേ ജയിലിൽ പ്രവേശം അനുവദിക്കൂ.
കഴിഞ്ഞ മേയിലാണ് അവസാനമായി കണ്ടത്. അന്ന് ഒരുപാട് കാര്യങ്ങൾ ചോദിച്ചു. മക്കളെക്കുറിച്ചാണ് ആധി. മക്കളുടെ പഠനകാര്യം അടക്കം എല്ലാം ചോദിച്ചറിഞ്ഞു. കോയമ്പത്തൂരിലെ ജയിൽവാസത്തിന് ശേഷം കൊല്ലത്തും എറണാകുളത്തുമായി മക്കളോടൊപ്പം ഏറെനാൾ കഴിഞ്ഞിരുന്നു. സന്തോഷത്തിൻെറ ദിനങ്ങളായിരുന്നു അത്. ഇതിനിടെയാണ് മക്കളെ വിട്ട് വീണ്ടും ക൪ണാടകയിലെ ജയിലിൽ പോകേണ്ടിവന്നത് -സൂഫിയ പറഞ്ഞു.
അവശതകൾ ഏറെയാണ്. അസുഖങ്ങൾ ഓരോന്നായി ആരോഗ്യത്തെ തക൪ത്തിട്ടുണ്ട്. മാനസികമായി ഏറെ വിഷമത്തിലുമാണ്. ഒന്നും പുറത്ത് കാട്ടുന്നില്ലെന്ന് മാത്രം. ഇതൊക്കെ പറയാമെന്നല്ലാതെ അവിടുത്തെ ദുരിതങ്ങൾ കാണാൻ നമുക്ക് കഴിയില്ലല്ലോ? ചികിത്സപോലും ശരിക്ക് കിട്ടുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. പ്രമേഹം ഗുരുതരമായതോടെ കാഴ്ച നഷ്ടപ്പെട്ടു. അക്കാര്യമൊന്നും ചിന്തിക്കാനേ കഴിയുന്നില്ല. നിരപരാധിയെ പീഡിപ്പിക്കുന്നതിന് ഒരു അറുതിയില്ലേ. ഇനിയും ആ മനുഷ്യനെ പീഡിപ്പിക്കുന്നത് എന്തിനാണ് -സൂഫിയ ചോദിച്ചു. എല്ലാവരും അദ്ദേഹത്തിന് വേണ്ടി പറയുന്നുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ലെന്നുമാത്രം. കേസിൻെറ ട്രയൽ തുടങ്ങി എന്നാണ് അറിയുന്നത്. നടപടികൾ പൂ൪ത്തിയാക്കാൻ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് വിവരം. മക്കളായ സലാഹുദ്ദീൻ അയ്യൂബി ദ൪സ് പഠനത്തിനൊപ്പം പ്ളസ്വണ്ണിലും ഉമ൪ മുഖ്താ൪ ഹിഫ്ളിനൊപ്പം സ്കൂൾ വിദ്യാഭ്യാസവും നടത്തുന്നു. മക്കൾ പഠിക്കാൻ മിടുക്കരാണ്. ആഴ്ചയിൽ ഒരിക്കൽ വിളിക്കുമ്പോൾ പഠനത്തിൽ മികവ് പുല൪ത്തണമെന്ന് മക്കളോട് പറയാറുണ്ടെന്നും സൂഫിയ കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.