സുഹൃത്തുക്കള്‍ അക്രമികളെ സഹായിച്ചു -പിണറായി
text_fieldsകണ്ണൂ൪: സി.പി.ഐ നേതൃത്വത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻെറ രൂക്ഷവിമ൪ശം.
കണ്ണൂരിൽ അങ്കണവാടി വ൪ക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് സി.പി.ഐയെ ഉദ്ദേശിച്ച് ‘ഉത്തമ സുഹൃത്തുക്കൾ’ എന്ന വിശേഷണത്തോടെ പിണറായി കടുത്ത ഭാഷയിൽ വിമ൪ശിച്ചത്.
‘ഞങ്ങളെ എല്ലാവരും കളത്തിലിട്ട് ആക്രമിക്കുമ്പോൾ നമ്മുടെ ചില ഉത്തമരായ സുഹൃത്തുക്കൾ സഹായിക്കുന്നതിനുപകരം അക്രമികൾക്ക് സഹായം ചെയ്യുകയാണുണ്ടായത്. ഞങ്ങളുടെ സുഹൃത്തുക്കൾ പ്രത്യേക വികാരമുള്ളവരാണ്. വലതുപക്ഷ മാധ്യമങ്ങൾ സി.പി.എമ്മിനെതിരെ വ്യാപകമായി പ്രചാരണം അഴിച്ചുവിട്ടപ്പോൾ ഈ സുഹൃത്തുക്കൾ നാടുനീളെ പ്രസംഗിച്ച് നടന്നു. ‘ഞങ്ങൾ കൊലയാളി പാ൪ട്ടിയല്ല, ഞങ്ങൾക്ക് കൊലപാതക രാഷ്ട്രീയമില്ല’ എന്ന്. അപ്പോൾ ആരാപോലും കൊലയാളി പാ൪ട്ടി? ആ൪ക്കാപോലും കൊലപാതക രാഷ്ട്രീയമുള്ളത്?.ഇമ്മാതിരി സുഹൃത്തുക്കൾ കൂടെയുണ്ടായാൽ സ്ഥിതിയെന്താകും?’ പിണറായി ചോദിച്ചു.
പി. ജയരാജനെ അറസ്റ്റു ചെയ്തത് തെറ്റായെന്ന് എല്ലാവരും പറഞ്ഞു. സമാധാന സംഭാഷണത്തിൽ ഞങ്ങളുടെ സുഹൃത്തല്ലാത്ത നേതാവ് അറസ്റ്റു നടപടിയെ വിമ൪ശിച്ചപ്പോൾ പോലും സുഹൃത്തുക്കൾ പ്രതികരിച്ചില്ല.ജയരാജൻ പൊലീസ് കസ്റ്റഡിയിലായപ്പോൾ നാടാകെ പ്രതിഷേധിക്കാൻ ഞങ്ങളോടൊപ്പം ചേ൪ന്നു. സി.പി.എമ്മുകാരിൽ മാത്രമല്ല, എല്ലായിടത്തും ആ വികാരം കണ്ടു. ഇത്തരം ഘട്ടത്തിലാണല്ലോ നമ്മൾ സുഹൃത്തുക്കളെ ബന്ധപ്പെടുക. ഞങ്ങൾ സുഹൃത്തിനെ വിളിച്ചു. നമുക്ക് ഒന്നിച്ച് നേരിടേണ്ടേ എന്ന് ചോദിച്ചു. ‘ഞങ്ങൾ ഇപ്പോൾ അതിനില്ല’ എന്നാണവ൪ പറഞ്ഞത്. കൂടെ നിൽക്കുന്ന സുഹൃത്ത് എങ്ങനെയുണ്ട്?.
സുഹൃത്തിൻെറ പേര് ഇപ്പോൾ പറയുന്നില്ല. അറിയാത്തതുകൊണ്ടോ ഓ൪മയില്ലാത്തതുകൊണ്ടോ അല്ലെന്ന് പിണറായി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.